കുര്‍ട്ടേന്‍ :ഫിന്‍ലാന്‍ഡില്‍ നടക്കുന്ന കുർട്ടേൻ ഗെയിംസിലെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് സ്വര്‍ണം. 86.69 മീറ്റർ എറിഞ്ഞാണ് ചോപ്ര നേട്ടം സ്വന്തമാക്കിയത്. കെഷോൺ വാൽക്കോട്ട് ലോക ചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്സിനെയും മറികടന്നാണ് ചോപ്ര മത്സരത്തില്‍ ഒന്നാം സ്ഥാനം കൈവരിച്ചത്.
എറിഞ്ഞെത്തിച്ചത് 86.69 മീറ്റർ ; കുർട്ടേൻ ഗെയിംസിലും സ്വര്‍ണ നിറവില്‍ നീരജ് ചോപ്ര - നീരജ് ചോപ്ര
86.69 മീറ്റർ എറിഞ്ഞാണ് ചോപ്ര സ്വര്‍ണമെഡല്‍ നേട്ടം സ്വന്തമാക്കിയത്
ആദ്യ ശ്രമത്തില്‍ തന്നെ സ്വര്‍ണമെഡലിന് ഒപ്പമുള്ള പ്രകടനത്തിലേക്ക് നീരജ് ചോപ്ര എത്തുകയായിരുന്നു. വെള്ളിമെഡല്‍ നേടിയ വാൽക്കോട്ട് 86.64 മീറ്റര്‍ ദൂരവും, മൂന്നാം സ്ഥാനത്തെത്തിയ ആൻഡേഴ്സൺ 84.75 മീറ്റര്‍ ദൂരവുമാണ് ജാവലിന്‍ പായിച്ചത്. മഴ പെയ്‌ത സാഹചര്യം കടുത്ത വെല്ലുവിളിയാണ് മത്സരാര്‍ഥികള്‍ക്കുയര്‍ത്തിയത്.
30-ാം തീയതി സ്വീഡനിലെ സ്റ്റോക്ഹോമിൽ ഡയമണ്ട് ലീഗിലും നീരജ് മത്സരിക്കും. അടുത്ത മാസം നടക്കുന്ന ലോക ചാംപ്യൻഷിപ്പും തുടർന്നുള്ള കോമൺവെൽത്ത് ഗെയിംസുമാണ് ഒളിംപിക്‌സിന് മുൻപ് നീരജിന്‍റെ പ്രധാനലക്ഷ്യം. ടോക്കിയോ ഒളിമ്പിക്‌സിന് ശേഷമുള്ള നീരജ് ചോപ്രയുടെ രണ്ടാമത്തെ മെഡല്‍ നേട്ടമാണിത്.