കേരളം

kerala

ETV Bharat / sports

നീരജ് ചോപ്രയ്‌ക്ക് പരം വിശിഷ്ട സേവാ മെഡൽ സമ്മാനിക്കും - നീരജ് ചോപ്ര

കരസേനയിലെ രജ്‌പുത്താന (4) റൈഫിൾസിന്‍റെ പുരസ്‌ക്കാരമാണ് നീരജ് ചോപ്രയ്‌ക്ക് റിപ്പബ്ലിക് ദിനത്തില്‍ സമ്മാനിക്കുന്നത്.

Neeraj Chopra to be awarded with Param Vashistha Seva Medal  Neeraj Chopra  Param Vashistha Seva Medal  Rajputana Rifles  നീരജ് ചോപ്രയ്‌ക്ക് പരം വസിഷ്ഠ സേവാ മെഡൽ  നീരജ് ചോപ്ര  പരം വസിഷ്ഠ സേവാ മെഡൽ, രാജ്‌പുത്താനാ റൈഫിൾസ്
നീരജ് ചോപ്രയ്‌ക്ക് പരം വിശിഷ്ട സേവാ മെഡൽ സമ്മാനിക്കും

By

Published : Jan 25, 2022, 8:28 PM IST

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്‌ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. കരസേനയിലെ രജ്‌പുത്താന (4) റൈഫിൾസിന്‍റെ പരം വിശിഷ്ട സേവാ മെഡൽ റിപ്പബ്ലിക് ദിനത്തില്‍ താരത്തിന് സമ്മാനിക്കും.

ഇന്ത്യൻ ആർമിയില്‍ സുബേദാറാണ് നീരജ് ചോപ്ര. 2016-ൽ നൈബ് സുബേദാറായി നേരിട്ടുള്ള എൻട്രിയായാണ് നീരജ് രജ്‌പുത്താന റൈഫിൾസില്‍ എൻറോൾ ചെയ്തത്. തുടര്‍ന്ന് പുണെയിലെ മിഷൻ ഒളിമ്പിക്‌സ് വിങ്ങിലും, ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലും പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു.

also read: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആഷ്‌ലി ബാർട്ടി സെമിയില്‍; മാഡിസണ്‍ കീസ് എതിരാളി

കഴിഞ്ഞ വര്‍ഷം ടോക്കിയോയില്‍ നടന്ന ഒളിമ്പിക്‌സിലാണ് ജാവലിന്‍ ത്രോയില്‍ നീരജിന്‍റെ സുവര്‍ണ നേട്ടം. ടോക്കിയോയില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് സ്വര്‍ണ മെഡല്‍ നേടിയത്. 2008ല്‍ ബീജിങ്ങില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം സ്വര്‍ണമാണിത്.

ABOUT THE AUTHOR

...view details