ന്യൂഡല്‍ഹി : ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായ നീരജ് ചോപ്രയ്ക്ക് കടുത്ത പനി. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം നടത്തിയ കൊവിഡ് ടെസ്റ്റില്‍ നെഗറ്റീവാണ്.
ഹരിയാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍,താരം പനിയെ തുടര്‍ന്ന് പങ്കെടുത്തിരുന്നില്ല. നീരജിന് അസുഖം ഭേദപ്പെട്ട് വരുന്നതായും ഡോക്‌ടര്‍മാരുടെ നിര്‍ദേശം പ്രകാരം വിശ്രമത്തിലാണെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെ തിരക്കേറിയ ഷെഡ്യൂളിനാലാവാം താരത്തിന് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്.