യൂജീന്‍: ജാവലിന്‍ ത്രോയില്‍ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. ആദ്യ ശ്രമത്തില്‍ 88.39 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ചോപ്ര ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഞായറാഴ്‌ചയാണ് മെഡല്‍ പോരാട്ടം.
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്ര ഫൈനലില്‍ - ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്
ആദ്യ അവസരത്തില്‍ 88.39 മീറ്റര്‍ ദൂരം എറിഞ്ഞാണ് ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചത്.
ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കാന്‍ 86.65 മീറ്റര്‍ ദൂരമാണ് വേണ്ടിയിരുന്നത്. ഈ ദൂരം അനായാസമാണ് നീരജ് ചോപ്ര മറികടന്നത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 90 മീറ്റര്‍ ദൂരം നീരജ് ചോപ്രയ്‌ക്ക് എത്താന്‍ സാധിക്കുമൊ എന്ന കാത്തിരിപ്പിലായിരുന്നു കായിക പ്രേമികള്‍. സ്‌റ്റോക്ക്ഹാമില്‍ നടന്ന ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞ് ദേശീയ റെക്കോഡ് തിരുത്തി സ്വര്‍ണമെഡല്‍ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ദൂരമാണ് ഡയമണ്ട് ലീഗില്‍ ചോപ്ര കണ്ടെത്തിയത്.