ലണ്ടൻ: കായിക രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറസ് 'വേൾഡ് ബ്രേക്ക്‌ത്രൂ ഓഫ് ദ ഇയർ' അവാർഡിന് നോമിനേഷൻ നേടി ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഗുസ്തി താരം വിനേഷ് ഫോഗട്ട് എന്നിവർക്ക് ശേഷം ലോറസ് നോമിനേഷൻ നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി മാറിയിരുക്കുകയാണ് നീരജ്.
ടെന്നീസ് താരങ്ങളായ ഡാനിൽ മെദ്‌വദേവ്, എമ്മ റഡുകാനു എന്നിവരോടൊപ്പമാണ് നീരജ് ചോപ്രയും പട്ടികയിൽ ഇടം നേടിയത്. ലോകത്തിലെ 1,300ലധികം സ്‌പോർട്‌സ് ജേണലിസ്റ്റുകളും പ്രക്ഷേപകരും അടങ്ങുന്ന പാനലാണ് ഈ വർഷത്തെ ലോറസ് വേൾഡ് സ്‌പോർട്‌സ് അവാർഡിനായി നോമിനികളെ തെരഞ്ഞെടുത്തത്.