ലോസാന്‍:ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടാനുപയോഗിച്ച ജാവലിന്‍ ഒളിമ്പിക് മ്യൂസിയത്തിന് സമ്മാനിച്ച് ഒളിമ്പ്യന്‍ നീരജ് ചോപ്ര. ലോസാനിലുള്ള മ്യൂസിയത്തിലാണ് നീരജ് തന്‍റെ ജാവലിന്‍ സമ്മനിച്ചത്. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയ്‌ക്ക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ആദ്യ വ്യക്തിഗത സ്വര്‍ണം സമ്മാനിച്ച ജാവലിനാണിത്.
ഒളിമ്പിക്‌സ് പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഹെറിറ്റേജ് ടീമിന്‍റെ നിയന്ത്രണത്തിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. ഒളിമ്പിക്‌സില്‍ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ആദ്യമായി സ്വര്‍ണമെഡല്‍ നേടിയ അഭിനവ് ബിന്ദ്രയുടെ റൈഫിൾ ഉള്‍പ്പടെ 120 വര്‍ഷത്തെ സൂക്ഷിപ്പുകളുടെ ശേഖരമാണ് മ്യൂസിയത്തിലുള്ളത്.