കേരളം

kerala

ETV Bharat / sports

എന്‍ബിഎ താരങ്ങൾക്ക് കൊവിഡ് - nba news

കെവിന്‍ ഡ്യൂറന്‍റിന് ഉൾപ്പെടെ ബ്രൂക്ക്‌ലിന്‍ നെസ്റ്റിന് വേണ്ടി കളിക്കുന്ന നാല് താരങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

എന്‍ബിഎ വാർത്ത  കൊവിഡ് വാർത്ത  nba news  covid news
കെവിന്‍ ഡ്യൂറന്‍റ്

By

Published : Mar 18, 2020, 7:43 PM IST

ന്യൂഡല്‍ഹി:അമേരിക്കയിലെ നാഷണല്‍ ബാസ്ക്കറ്റ് ബോൾ ലീഗില്‍ നാല് താരങ്ങൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കെവിന്‍ ഡ്യൂറന്‍റിന് ഉൾപ്പെടെ ബ്രൂക്ക്‌ലിന്‍ നെസ്റ്റിന് വേണ്ടി കളിക്കുന്ന നാല് താരങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് മൂന്ന് താരങ്ങളുടെ പേര് വിവരം ബ്രൂക്ക്‌ലിന്‍ നെസ്റ്റ് പുറത്ത് വിട്ടിട്ടില്ല. ഡ്യൂറന്‍റിന് കൊവിഡ് ലക്ഷണങ്ങളുള്ളപ്പോൾ മറ്റ് മൂന്ന് പേർക്ക് പ്രകടമായ ലക്ഷണങ്ങളില്ല.

കെവിന്‍ ഡ്യൂറന്‍റ്.

സാഹചര്യങ്ങൾ ഗൗരവത്തോടെ നിരീക്ഷിച്ച് വരികയാണെന്ന് എന്‍ബിഎ അധികൃതർ വ്യക്തമാക്കി. കളിക്കാരുമായി സമ്പർക്കത്തില്‍ ഏർപ്പെട്ടവരെ കുറിച്ച് നിരീക്ഷിച്ചുവരികയാണ്. അടുത്തിടെ കളിച്ച മത്സരങ്ങളിലെ ഏതിരാളികളെ ഉൾപ്പെടെ ഇത്തരത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിന് അധികൃതരുടെ സഹായം തേടിയിട്ടുണ്ടെന്നും എൻബിഎ അധികൃതർ വ്യക്തമാക്കി. സാന്‍ ഫ്രാന്‍സ്‌കോയില്‍ വാരിയേഴ്‌സുമായി നടക്കാനിരുന്ന മത്സരം വൈറസ്‌ ഭീതിയെ തുടർന്ന് മാറ്റിവെച്ചിരുന്നു.

ഇക്കഴിഞ്ഞ ഓഫ് സീസണില്‍ 164 ദശലക്ഷം അമേരിക്കന്‍ ഡോളറിനാണ് താരം ബ്രൂക്ക്‌ലിനില്‍ എത്തിയത്. കഴിഞ്ഞ ആഴ്‌ച്ച ജാസ് റൂഡിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് എന്‍ബിഎ അധികൃതർ ചുരുങ്ങിയത് 30 ദിവസത്തേക്ക് മത്സരങ്ങൾ നിർത്തിവെച്ചിരുന്നു.

ABOUT THE AUTHOR

...view details