കണ്ണൂര്‍:ദേശീയ സീനിയർ വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിന്‍റെ സെമിഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. സെമിയിൽ സർവാധിപത്യം ഉറപ്പിച്ചാണ് റെയിൽവെ മത്സരത്തിനിറങ്ങുന്നത്. എട്ട് താരങ്ങളെയാണ് റെയിൽവെ സെമിയിൽ എത്തിച്ചത്. മത്സരിച്ച 10 പേരിൽ രണ്ട് പേർ മാത്രമാണ് പരാജയമറിഞ്ഞത്. ഇതിൽ ഒരാളെ പരാജയപ്പെടുത്തിയത് കേരള താരമായ ഇന്ദ്രജയായിരുന്നു.
ദേശീയ സീനിയർ വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പ്; സെമിഫൈനൽ ഇന്ന് - Boxing
റെയിൽവെ സ്പോർട്‌സ് പ്രമോഷൻ ബോർഡ് എന്ന റെയിൽവെ ടീം മത്സരങ്ങളുടെ തുടക്കം മുതൽ തന്നെ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരുന്നു. റെയിൽവെയുടെ എല്ലാ അന്തർദേശീയ താരങ്ങളും സെമിയിൽ എത്തി.
നിലവിലെ ചാമ്പ്യന്മാരായ ഹരിയാനക്ക് പോലും ആറ് പേരെ മാത്രമേ സെമിയിൽ എത്തിക്കാനായുള്ളു. റെയിൽവെ സ്പോർട്‌സ് പ്രമോഷൻ ബോർഡ് എന്ന റെയിൽവെ ടീം മത്സരങ്ങളുടെ തുടക്കം മുതൽ തന്നെ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരുന്നു. മോണിക്ക (45 കി.ഗ്രാം), ജ്യോതി(51 കി.ഗ്രാം), മീനാക്ഷി(54 കി.ഗ്രാം), സോണിയ (57 കി.ഗ്രാം), പവിത്ര (60 കി.ഗ്രാം), വിലാവോ ബസുമതരി(64 കി.ഗ്രാം), മീനാറാണി(69 കി.ഗ്രാം), ഭാഗ്യബതി കച്ചാരി(81 കി.ഗ്രാം), നമിനേനി സ്വപ്‌നപ്രിയ(81 കി.ഗ്രാം) എന്നിവരാണ് റെയിൽവേക്ക് വേണ്ടി റിംഗിൽ ഇറങ്ങിയത്. റെയിൽവെയുടെ എല്ലാ അന്തർദേശീയ താരങ്ങളും സെമിയിൽ എത്തി.
ഓൾ ഇന്ത്യാ പൊലീസ് ടീമിൽ നിന്ന് ഏഴ് പേരും, ഹരിയാനയിൽ നിന്ന് ആറ് പേരും, കേരള, ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ ടീമുകളിൽ നിന്ന് മൂന്ന് പേരും, ഡല്‍ഹി, മഹാരാഷ്ട്ര ടീമുകളിൽ നിന്ന് രണ്ട് പേർ വീതവും, ചത്തീസ്‌ഗഢ്, മണിപ്പൂർ, ആസാം, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും സെമിയിലെത്തി. ബോക്‌സിങ് രംഗത്തെ കരുത്തരായ ഹരിയാന, പഞ്ചാബ് തുടങ്ങിയ ടീമുകൾക്ക് കണ്ണൂരിൽ തങ്ങളുടെ കരുത്ത് തെളിയിക്കാനായില്ല. ഹരിയാനയുടെ നാല് അംഗങ്ങൾ സെമി കാണാതെ മടങ്ങിയപ്പോൾ, ശക്തരായ പഞ്ചാബിന് മൂന്ന് പേരെ മാത്രമേ സെമിയിൽ എത്തിക്കാനായുള്ളൂ.