പാരീസ്: വനിത ടെന്നിസ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം നവോമി ഒസാക്ക വിംബിള്‍ഡണിനിറങ്ങില്ല. കാലിന്‍റെ ഉപ്പൂറ്റിക്കേറ്റ പരിക്ക് പൂര്‍ണമായും ഭേദമാകാത്തതാണ് പിന്മാറ്റത്തിന് കാരണമെന്ന് ഒസാക്ക ട്വീറ്റ് ചെയ്‌തു. വിംബിള്‍ഡണ്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനം നേരത്തെ തന്നെ ജപ്പാന്‍ താരത്തിന്‍റെ പരിഗണനയിലുണ്ടായിരുന്നു.
പരിക്ക് മാത്രമല്ല കാരണം: നവോമി ഒസാക്ക വിംബിള്‍ഡണിനിറങ്ങില്ല - നവോമി ഒസാക്ക
വിംബിള്‍ഡണ്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനം നേരത്തെ തന്നെ ജപ്പാന്‍ താരത്തിന്‍റെ പരിഗണനയിലുണ്ടായിരുന്നു.
പരിക്ക് മാത്രമല്ല കാരണം: റഷ്യൻ, ബെലാറഷ്യൻ കളിക്കാരെ ഓൾ ഇംഗ്ലണ്ട് ക്ലബ് വിലക്കിയതിന് പിന്നാലെ, വിംബിള്‍ഡണിലെ റാങ്കിങ് പോയിന്‍റുകള്‍ എടുത്തു കളയാനുള്ള എടിപി, ഡബ്യുടിഎ ടൂറുകളുടെ തീരുമാനത്തില്‍ ഒസാക്കയ്ക്ക് നേരത്തേ തന്നെ പ്രതിഷേധമുണ്ടായിരുന്നു. വിംബിള്‍ഡണിന്‍റെ പേരെടുത്ത് പറയുന്നില്ലെങ്കിലും ഗ്രാസ് കോര്‍ട്ടില്‍ നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് താരത്തിന്‍റെ ട്വീറ്റ്.
ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെയാണ് വിംബിള്‍ഡണ്‍ നടക്കുന്നത്. കഴിഞ്ഞ മേയില്‍ നടന്ന മാഡ്രിഡ് ഓപ്പണിനിടെയാണ് ഒസാക്ക്‌യ്‌ക്കു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് നടന്ന ഇറ്റാലിയന്‍ ഓപ്പണില്‍ നിന്നും ജപ്പാന്‍ താരം പിന്മാറിയിരുന്നു.