കാലിഫോര്‍ണിയ : മിയാമി മാസ്റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്‍റിൽ നിന്ന് പിന്മാറി സ്‌പാനിഷ് സൂപ്പർതാരം റാഫേല്‍ നദാല്‍. ഫ്രഞ്ച് ഓപ്പണിന് മുന്‍പായി കളിമണ്‍ കോര്‍ട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് നദാല്‍ ടൂര്‍ണമെന്‍റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
കൊവിഡ് വാക്‌സിൻ എടുക്കാത്തതിനാൽ അമേരിക്കയിലേക്ക് യാത്രാവിലക്കുള്ള നൊവാക് ജോക്കോവിച്ച്, ഇന്ത്യൻ വെൽസിലോ മിയാമി ഓപ്പണിലോ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നദാലിന്‍റെയും പിൻമാറ്റം.
2022-ല്‍ തകര്‍പ്പന്‍ ഫോമിലുള്ള നദാല്‍ നിലവില്‍ ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്‍റിൽ പങ്കെടുക്കുകയാണ്. സെബാസ്റ്റ്യന്‍ കോര്‍ഡയെ തകര്‍ത്ത് നദാല്‍ ടൂര്‍ണമെന്‍റിന്‍റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്.