ന്യൂഡല്‍ഹി: 2020ലെ പ്രവർത്ത പദ്ധതി പ്രസിദ്ധീകരിച്ച് (നാഡ) ദേശീയ ആന്‍റി ഡോപ്പിങ് ഏജെന്‍സി. ടേക്കിയോ ഒളിമ്പിക്‌സ് ഉൾപ്പെടെ നിരവധി മത്സരങ്ങളില്‍ കായിക താരങ്ങൾ പങ്കെടുക്കും. ഈ സാഹചര്യത്തില്‍ പ്രധാന ദേശീയ അന്തർദേശീയ മത്സരങ്ങളില്‍ ഡോപ് ടെസ്‌റ്റുണ്ടാകുമെന്ന് നാഡ ട്വീറ്റ് ചെയ്‌തു.
വാർഷിക പ്രവർത്തന പദ്ധതിയുമായി നാഡ - 2020 ഒളിമ്പിക്‌സ് വാർത്ത
ടോക്കിയോ ഒളിമ്പിക്‌സില്‍ ഉൾപ്പെടെ ഉത്തേജക വിരുദ്ധ പരിശോധനയുണ്ടാകുമെന്ന് നാഡയുടെ ട്വീറ്റ്
ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, ഭുവനേശ്വറില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ്, ടോക്കിയോ ഒളിമ്പിക്‌സ്, ഗോവയില്‍ നടക്കുന്ന നാഷണല്‍ ഗെയിംസ് എന്നിവ ഡോപ് ടെസ്‌റ്റിന്‍റെ പരിധിയില്‍ വരും. ഗെയിംസിന്‍റെയും രാജ്യത്തിന്‍റെയും താല്‍പര്യങ്ങൾക്ക് വിരുദ്ധമായി കായിക താരങ്ങൾ പ്രവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. താരങ്ങൾക്ക് നേട്ടങ്ങൾ നിറഞ്ഞതും ആരോഗ്യപൂർണവുമായ ഒരുവർഷം ആശംസിക്കുന്നതായും നാഡ ട്വീറ്റിലൂടെ വ്യക്തമാക്കി.
അതേസമയം ഉത്തേജക വസ്‌തുക്കൾ ഉപയോഗത്തില്‍ നിന്നും താരങ്ങൾ ബോധപൂർവം മാറി നില്‍ക്കണമെന്നും ഭക്ഷണത്തിന്‍റയും അനുബന്ധ വസ്‌തുക്കളുടെയും ഉപയോഗത്തില്‍ കരുതലുണ്ടാകണമെന്നും നാഡ വ്യക്തമാക്കി.