കേരളം

kerala

ETV Bharat / sports

Dhoni Entertainment's LGM | 'ആക്ഷന്‍ ഹീറോ' ധോണി ; ബിഗ്‌ സ്‌ക്രീനിൽ തിളങ്ങാൻ ആരാധകരുടെ തല, സൂചനകൾ നൽകി സാക്ഷി സിങ് - Hareesh Kalyan

ധോണിക്കൊപ്പം ഒരു സിനിമ ചെയ്‌താൽ അത് സംഘട്ടന രംഗങ്ങൾ നിറഞ്ഞ നല്ല ആക്ഷൻ സിനിമയായിരിക്കണമെന്നാണ് ആഗ്രഹമെന്ന് സാക്ഷി

Sakshi Wife of Dhoni informs surely MS Dhoni will act in Movies at LGM Film press meet  MS Dhoni will act in Movies says Sakshi singh  MS Dhoni  Dhoni  ധോണി  ധോണി സിനിമയിൽ അഭിനയിക്കാനൊരുങ്ങുന്നു  മഹേന്ദ്ര സിങ് ധോണി  സാക്ഷി സിങ് ധോണി  എൽജിഎം  LGM Movie  ധോണി എന്‍റർടൈൻമെന്‍റ്‌സ്  Dhoni Entertainments  ഹരീഷ് കല്യാണ്‍  Hareesh Kalyan  ബിഗ്‌ സ്‌ക്രീനിൽ തിളങ്ങാൻ ആരാധകരുടെ തല
ധോണി

By

Published : Jul 26, 2023, 7:57 AM IST

ചെന്നൈ :ക്രിക്കറ്റ് ലോകത്തെ രാജാവാണ് മഹേന്ദ്ര സിങ് ധോണി. ക്രിക്കറ്റ് കൂടാതെ കൃഷി, സിനിമ തുടങ്ങി ഒട്ടേറെ മേഖലകളിലും ധോണി തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാൽ സിനിമ നിർമാണം മാത്രമല്ല ഉടൻ തന്നെ ധോണിയെ അഭിനയ രംഗത്തും കാണാനാകും എന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ഭാര്യ സാക്ഷി സിങ് ധോണി. ധോണി എന്‍റർടെയിൻമെന്‍റ്‌സിന്‍റെ ബാനറിൽ ധോണിയും, സാക്ഷിയും ചേർന്ന് നിർമിക്കുന്ന ആദ്യ ചിത്രമായ 'എൽജിഎം'ന്‍റെ (ലെറ്റ്സ് ഗെറ്റ് മാരീഡ്) പ്രസ്‌ മീറ്റിലാണ് സാക്ഷി ഇക്കാര്യം വ്യക്‌തമാക്കിയത്.

ധോണിയും തമിഴ് ജനതയും തമ്മിലുള്ള ബന്ധത്തിന് ഭാഷ തടസമല്ല. അത് ഒരുതരം വികാരമാണ്. 'അതിനാൽ തന്നെയാണ് ആദ്യ ചിത്രം തമിഴിൽ ചെയ്യാൻ തീരുമാനിച്ചത്. ഞങ്ങളുടെ ജീവിത കാലം മുഴുവൻ ധോണി എന്‍റർടെയിൻമെന്‍റ് കമ്പനി തുടരാൻ ആഗ്രഹിക്കുന്നു. ഈ കമ്പനിയുടെ ജനനം തമിഴ്‌നാട്ടിൽ നിന്നാണെന്നതിൽ സന്തോഷമുണ്ട്' - സാക്ഷി പറഞ്ഞു.

'എൽജിഎമ്മിന്‍റെ റിലീസിന് മുന്നേ തന്നെ തമിഴ് ജനത നൽകുന്ന സ്വീകരണത്തിൽ വലിയ സന്തോഷമുണ്ട്. തീർച്ചയായും ഈ ചിത്രം എല്ലാവർക്കും മികച്ചൊരു അനുഭവം തന്നെയാകും നൽകുക. അടുത്തിടെയാണ് ഞാൻ സിനിമ കണ്ടത്. സിനിമ വിചാരിച്ചതിലും മികച്ച രീതിയിൽ വന്നിട്ടുണ്ട്. പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന് തന്നെയാണ് പ്രതീക്ഷ' - സാക്ഷി വ്യക്‌തമാക്കി.

ALSO READ :Dhoni LGM Trailer| ധോണി നിര്‍മിക്കുന്ന 'എൽജിഎം' ട്രെയിലർ പുറത്ത്; വരുന്നത് ഫാമിലി എന്‍റർടെയ്‌നർ

അതേസമയം ധോണിക്കൊപ്പം ഒരു സിനിമ ചെയ്‌താൽ അത് സംഘട്ടന രംഗങ്ങൾ നിറഞ്ഞ ഒരു നല്ല ആക്ഷൻ സിനിമയായിരിക്കണമെന്നാണ് ആഗ്രഹമെന്നും സാക്ഷി പറഞ്ഞു. 2006 മുതൽ നിരവധി പരസ്യങ്ങളിൽ ധോണി അഭിനയിക്കുന്നുണ്ട്. അതിനാൽ തന്നെ ക്യാമറയ്‌ക്ക് മുന്നിൽ അദ്ദേഹത്തിന് അഭിനയിക്കാനറിയാം. ധോണി ഇപ്പോൾ സിനിമ അഭിനയത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ട് - സാക്ഷി പറഞ്ഞു.

ചടങ്ങില്‍ സാക്ഷിയെക്കൂടാതെ നായകൻ ഹരീഷ് കല്യാണ്‍, നായിക ഇവാന, നദിയ മൊയ്‌തു, സംവിധായകൻ രമേഷ് തമിഴ്‌മണി തുടങ്ങിയവരുമുണ്ടായിരുന്നു. അതേസമയം തനിക്ക് സിനിമയിൽ അവസരം തന്നതിന് ധോണിക്ക് നന്ദി അറിയിക്കുന്നതായി എൽജിഎം നായകൻ ഹരീഷ് കല്യാണ്‍ പറഞ്ഞു.

ALSO READ :MS Dhoni| 'ധോണിയെ കാണാനും ആ സിനിമയുടെ ഭാഗമാകാനും കഴിഞ്ഞത് എന്തൊരു ഭാഗ്യമാണ്': നദിയ മൊയ്‌തു

'എന്‍റെ ഒരു സിനിമ തിയേറ്ററുകളിൽ റിലീസ് ആയിട്ട് മൂന്ന് വർഷത്തോളമായി. ഇനി അവസരം ലഭിക്കുമോ എന്നോർത്ത് പലതവണ ഭയപ്പെട്ടു. മുൻനിര താരങ്ങളുടെ സിനിമകൾ തേടി ആരാധകർ പോകുമ്പോൾ എന്നെപ്പോലുള്ള വളർന്നുവരുന്ന അഭിനേതാക്കളുടെ സിനിമയ്ക്ക്‌ പിന്തുണ ലഭിക്കുമോ എന്നും ഭയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ നല്ല സിനിമകളെ ആരാധകർ സ്വാഗതം ചെയ്യുന്നുണ്ട്.

ഇത് യുവതാരങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുന്നത്. എൽജിഎമ്മിനും ആരാധകരുടെ പിന്തുണ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. തമിഴ്‌നാട്ടുകാരെ സംബന്ധിച്ച് ധോണി എന്നത് ഒരു വ്യക്‌തിയല്ല. തമിഴരോട് വളരെ വൈകാരികമായാണ് അദ്ദേഹം ഇടപഴകുന്നത്. ഈ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകിയ സംവിധായകനോടും ധോണിയോടും നന്ദി പറയുന്നു' - ഹരീഷ് കല്യാണ്‍ കൂട്ടിച്ചേർത്തു.

For All Latest Updates

ABOUT THE AUTHOR

...view details