ലക്‌നൗ: മുംതാസ് ഖാന്‍ (19) ഇന്ത്യന്‍ വനിത ഹോക്കിയിലെ പുതിയ താരോദയമാണ്. എതിരാളികളുടെ പ്രതിരോധങ്ങളെ മികച്ച ഡ്രിബ്‌ളിംഗ് കൊണ്ടും കളിമികവ് കൊണ്ടും കീഴടക്കിയാണ് ഈ യുവതാരം ടീമിനെ വന്‍ വിജങ്ങളിലേക്ക് എത്തിക്കുന്നത്. ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ച മല്‍സരത്തിലും മിന്നും പ്രകടനമാണ് മുംതാസ് പുറത്തെടുത്തത്.
കഴിഞ്ഞ ദിവസം നടന്ന പൂള്‍ മാച്ചില്‍ കരുത്തരായ ജര്‍മ്മനിയെ ഇന്ത്യ തകര്‍ത്തിരുന്നു. മല്‍സരത്തില്‍ ഇന്ത്യയുടെ വിജയത്തിന് വഴിയൊരുക്കിയ ഒരു ഗോള്‍ സ്വന്തമാക്കിയത് മുംതാസ് ഖാനാണ്. ലോകകപ്പില്‍ മകള്‍ പുറത്തെടുക്കുന്ന പ്രകടനങ്ങളില്‍ അതീവ സന്തോഷവതിയാണ് താരത്തിന്‍റെ മാതാവായ ഖൈസര്‍ ജഹാന്‍.
Also read: La Liga | അജയ്യരായി ബാഴ്‌സ; സെവിയ്യയെ തകർത്തത് പെഡ്രിയുടെ ഗോളിൽ
എന്‍റെ മകള്‍ നൂറ് ആണ്‍കുട്ടികള്‍ക്ക് തുല്യമാണെന്നാണ് മുംതാസിന്‍റെ മാതാവ് പറയുന്നത്. തനിക്ക് ആറ് പെണ്‍മക്കള്‍ ആയതില്‍ സമൂഹത്തിന്‍റെ പല കോണുകളില്‍ നിന്നും പല വിധത്തിലുള്ള അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളതായി താരത്തിന്‍റെ മാതാവ് ഖൈസര്‍ ജഹാന്‍ വ്യക്‌തമാക്കി. ഇന്ന് അവര്‍ക്കുള്ള മറുപടിയായിട്ടാണ് തന്‍റെ മകളുടെ നേട്ടങ്ങളെ നോക്കികാണുന്നതെന്നും താരത്തിന്‍റെ അമ്മ അഭിപ്രായപ്പെട്ടു.
ലോകകപ്പിലെ ആദ്യ പൂള്‍ മല്‍സരത്തില്‍ ഇന്ത്യ വെയില്‍സിനെ പരാജയപ്പെടുത്തിയിരുന്നു. 5-1 ന് വിജയിച്ച മല്‍സരത്തിലും മുംതാസ് ഖാന്‍ ഇന്ത്യയ്‌ക്കായി എതിര്‍ ഗോള്‍വല ചലിപ്പിച്ചിരുന്നു. പൂളില്‍ രണ്ട് മല്‍സരങ്ങള്‍ വിജയിച്ച ഇന്ത്യ പ്രീ ക്വാര്‍ട്ടര്‍ സ്ഥാനം സുരക്ഷിതമാക്കിയിട്ടുണ്ട്.