ഇടുക്കി:സന്തോഷ്‌ട്രോഫി ഫൈനലിനിറങ്ങുന്ന കേരള ടീമിന് ആശംസയുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണി. മറ്റ് ആരാധകരെ പോലെ കലാശപ്പോരാട്ടത്തില്‍ ബംഗാളിനെ പരാജയപ്പെടുത്തി കേരളം കിരീടം ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹവും. ഇന്ന് വൈകിട്ട് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് 75-ാമത് സന്തോഷ്‌ട്രോഫി മത്സരത്തിന്‍റെ ഫൈനല്‍.
സന്തോഷ് ട്രോഫി ഫൈനലിലിറങ്ങുന്ന കേരള ടീമിന് ആശംസയറിയിച്ച് എംഎം മണി - wishes to kerala team
സന്തോഷ് ട്രോഫി ഫൈനലില്‍ ഇന്ന് ബംഗാളിനെയാണ് കേരളം നേരിടുന്നത്.
സന്തോഷ് ട്രോഫി ഫൈനലിലിറങ്ങുന്ന കേരള ടീമിന് ആശംസയറിയിച്ച് എം എം മണി
കേരളത്തിന്‍റെ താരങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കടുത്ത ഫുട്‌ബോള്‍ ആരാധകനാണ് എംഎം മണി. ലോകത്ത് നടക്കുന്ന മത്സരങ്ങളില്‍ അര്‍ജന്‍റീന വിജയിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.