ചണ്ഡീഗഢ്: കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇന്ത്യന്‍ സ്പ്രിന്‍റ് ഇതിഹാസം മില്‍ഖാ സിങ് ആശുപത്രി വിട്ടു. 91 കാരനായ മില്‍ഖയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ കുടുംബത്തിന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.
അതേസമയം കൊവിഡ് ബാധിച്ച മില്‍ഖയുടെ ഭാര്യ നിര്‍മല്‍ കൗര്‍ ചണ്ഡീഗഢിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഓക്‌സിജന്‍റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് നിര്‍മലിനെ ശനിയാഴ്ച ഐസിയുവിലേക്ക് മാറ്റിയിരുന്നു. നിര്‍മലിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.