ലോസ് ഏഞ്ചലസ്: ഇവാണ്ടർ ഹോളിഫീൽഡിനെതിരെ മത്സരിക്കാനുള്ള 25 മില്യൺ ഡോളർ വാഗ്ദാനം ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ നിരസിച്ചതായി റിപ്പോർട്ട്. ഹോളിഫീൽഡിന്‍റെ പ്രതിനിധികളാണ് പ്രസ്തുത പ്രതികരണവുമായി രംഗത്തെത്തിയത്. മെയ് 29ന് ഫ്ലോറിഡയിലെ മിയാമി ഗാർഡനിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്.
ഹോളിഫീൽഡുമായുള്ള '25 മില്യൺ ഡോളർ' പോരാട്ടം മൈക്ക് ടൈസൺ നിരസിച്ചു - റിപ്പോർട്ട് - Evander Holyfield
മെയ് 29ന് ഫ്ലോറിഡയിലെ മിയാമി ഗാർഡനിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്.
"ഇതൊരു ഉറപ്പിച്ച ഡീൽ ആണെന്ന് ഞങ്ങൾ കരുതി, പക്ഷേ ടൈസന്‍റെ ആളുകൾ എല്ലാ ഓഫറുകളും നിരസിച്ചപ്പോൾ അത് പെട്ടെന്ന് തകർന്നു. ഞങ്ങൾ നല്ല വിശ്വാസത്തോടെയാണ് ചർച്ച നടത്തിയത്, ഞങ്ങൾ സമയം പാഴാക്കിയതായി തോന്നുന്നു " ഹോളിഫീൽഡിന്‍റെ പ്രതിനിധികള്‍ പ്രതികരിച്ചു.
ഇവരുടെ തന്നെ പ്രസ്താവനയനുസരിച്ച്, മാസങ്ങളായി ഇക്കാര്യവുമായി ബന്ധപ്പെട്ട് ടൈസന്‍റെ പ്രതിനിധികളുമായി വലിയ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നാണ് മനസിലാക്കാനാവുന്നത്. എന്നാല്‍ ടൈസണുമായി ബന്ധപ്പെട്ടവര്‍ തുടരെ നിബന്ധനകള്‍ മാറ്റുകയായിരുന്നു. ഇക്കാര്യം അംഗീകരിക്കാനാവാതെ വന്നതോടെയാണ് മത്സരം പ്രതിസന്ധിയിലായത്. എന്നാല്‍ ടൈസണോ, ബന്ധപ്പെട്ടവരോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.