മുൻ ഫോര്‍മുല വണ്‍ ചാമ്പ്യൻ മൈക്കിള്‍ ഷൂമാക്കറിന്‍റെ മകന്‍ മിക്ക് ഷൂമാക്കര്‍ എഫ് വണില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. എഫ് വണ്‍ ടെസ്റ്റ് അരങ്ങേറ്റമാണ് മിക്ക് അടുത്ത മാസം നടത്തുക. മൈക്കിള്‍ ഷൂമാക്കറിന്‍റെ സ്പോൺസേഴ്സായ ഫെറാറിക്ക് വേണ്ടി തന്നെയാണ് മിക്കും ഇറങ്ങുന്നത്. ബഹ്റൈനിലാണ് ആദ്യ പരീക്ഷണം.
എഫ് വണിൽ അരങ്ങേറ്റത്തിനായി മൈക്കിള്‍ ഷൂമാക്കറിന്‍റെ മകൻ - ഫോര്‍മുല വണ്‍
ഫെറാറിക്കൊപ്പം റെക്കോര്‍ഡുകള്‍ കുറിച്ചിട്ടുള്ള ഇതിഹാസമായിരുന്നു മൈക്കിൾ ഷൂമാക്കര്‍. മൈക്കിള്‍ ഷൂമാക്കറിന്‍റെ പ്രകടനം പ്രതീക്ഷയോടെയാണ് റേസിങ് ലോകം നോക്കികാണുന്നത്.
മിക്ക് ഷൂമാക്കര്‍
ബഹ്റൈനില്‍ വെച്ചു തന്നെ ഷൂമാക്കറിന്‍റെ മകന്‍ ഫോര്‍മുല ടു സീരീസിലും അരങ്ങേറ്റം നടത്തും. ഫെറാറിക്കൊപ്പം റെക്കോര്‍ഡുകള്‍ കുറിച്ചിട്ടുള്ള ഇതിഹാസമായിരുന്നു മൈക്കിൾ ഷൂമാക്കര്‍. അദ്ദേഹത്തിന്‍റെ മകനും ഫെറാറിയില്‍ തന്നെയാണ് അരങ്ങേറുന്നത്. മൈക്കിള്‍ ഷൂമാക്കറിന്‍റെ പ്രകടനം പ്രതീക്ഷയോടെയാണ് റേസിങ് ലോകം നോക്കികാണുന്നത്. 2012-ല്‍ റേസിങില്‍ നിന്ന് വിരമിച്ച മൈക്കിള്‍ ഷൂമാക്കര്‍ 2013-ല്‍ അപകടത്തില്‍ പെട്ട് ഇപ്പോഴും കോമയിലാണ്.