ഇന്‍സ്‌ബ്രക്:ഓസ്‌ട്രിയയില്‍ നടക്കുന്ന മെയ്‌ടണ്‍ കപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ താരം അപൂര്‍വി ചന്ദേല സ്വര്‍ണം സ്വന്തമാക്കി. പത്ത് മീറ്റര്‍ എയര്‍ റൈഫിളിലാണ് അപൂര്‍വിയുടെ നേട്ടം. 251.4 പോയന്‍റാണ് താരം സ്വന്തമാക്കിയത്. ഇന്ത്യന്‍ താരം അഞ്ജും മൗഡ്ഗിലിനാണ് വെങ്കലം. 229 പോയന്‍റാണ് അഞ്‌ജും നേടിയത്. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ വിഭാഗം മത്സരത്തിലും ഇന്ത്യയ്‌ക്കാണ് സ്വര്‍ണവും, വെങ്കലവും. ദിവ്യനാഷ് സിങ് പന്‍വാര്‍ സ്വര്‍ണം നേടിയപ്പോള്‍. ദീപക് കുമാര്‍ വെങ്കലമെഡല്‍ സ്വന്തമാക്കി.
മെയ്‌ടണ്‍ കപ്പ് ഷൂട്ടിങ്; അപൂര്‍വി ചന്ദേലയ്‌ക്ക് സ്വര്‍ണം - മെയ്‌ടണ്‍ കപ്പ് ഷൂട്ടിങ്
പത്ത് മീറ്റര്‍ എയര്‍ റൈഫിളിലാണ് അപൂര്‍വിയുടെ നേട്ടം. ഇന്ത്യന്‍ താരം അഞ്ജും മൗഡ്ഗിലിനാണ് വെങ്കലം.
മെയ്‌ടണ്‍ കപ്പ് ഷൂട്ടിങ്; അപൂര്‍വി ചന്ദേലയ്‌ക്ക് സ്വര്‍ണം
മെഡല്‍ നേടിയ നാല് ഇന്ത്യന്‍ താരങ്ങളും ഈ വര്‍ഷം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിംപിക്‌സിലേക്കും ഇടംനേടിയിട്ടുണ്ട്. ജൂലൈ 24നാണ് ഒളിംപിക് മത്സരങ്ങള്‍ ആരംഭിക്കുക.