പാരിസ്: അടുത്ത സീസണില്‍ സൂപ്പര്‍ താരം ലയണല്‍ മെസി പുതിയ പൊസിഷനില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പിഎസ്‌ജി പരിശീലകന്‍ മാറുന്നതോടെയാണ് താരത്തിന് പുതിയ പൊസിഷന്‍ നല്‍കാന്‍ ടീം ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണില്‍ പരിശീലകന്‍ മൗറീസിയോ പൊച്ചട്ടിനോയ്‌ക്ക് കീഴില്‍ വലതു വിങ്ങറായാണ് മെസി കളിച്ചിരുന്നത്.
പിഎസ്‌ജിയ്‌ക്കായി പുതിയ സീസണില്‍ പുതിയ റോളിലെത്താന്‍ ലയണല്‍ മെസി - പിഎസ്‌ജി വാര്‍ത്തകള്‍
പിഎസ്‌ജിയുടെ പരിശീലകന്‍ മാറുന്നതോടെയാണ് സൂപ്പര്‍താരം പുതിയ പൊസിഷനിലാകും അടുത്ത സീസണ്‍ കളിക്കുക എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്
ഫുട്മെര്‍കാടോയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മെസിയെ വലതുവിങ്ങില്‍ നിന്ന് മാറ്റി സ്ട്രൈക്കർ റോളില്‍ ഉപയോഗിക്കാനാണ് പിഎസ്‌ജി തയ്യാറെടുപ്പ് നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ സീസണില്‍ പിഎസ്‌ജിയിലെത്തിയ താരം 34 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകളും 15 അസിസ്റ്റുകളും നേടിയിരുന്നു. താരത്തിന്‍റെ കരിയറിലെ ഏറ്റവും മോശമായ സീസണാണ് കഴിഞ്ഞുപോയതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
അവസാന സീസണില്‍ മൈതാനത്ത് നിറഞ്ഞ് കളിക്കാന്‍ സാധിക്കാതിരുന്നതായിരുന്നു സൂപ്പര്‍ താരത്തിന്‍റെ പരിമിതി. എന്നാല്‍ പുതിയ പൊസിഷനിലേക്ക് മാറുന്നതോടെ താരത്തിന്‍റെ കളിരീതിയും മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.