മെൽബൺ: ഓസ്‌ട്രേലിയന്‍ ഓപ്പണിനുള്ള ഒരുക്കം ഗംഭീരമാക്കി സിമോണ ഹാലെപ്. മെൽബൺ സമ്മർ സെറ്റ് ട്രോഫി ടെന്നീസ് ടൂര്‍ണമെന്‍റില്‍ കിരീടം ചൂടിയാണ് രണ്ടാം സീഡായ സിമോണ പുതിയ സീസണില്‍ മിന്നുന്ന തുടക്കം കുറിച്ചത്.
ടൂര്‍ണമെന്‍റിന്‍റെ വനിത സിംഗിള്‍സ് ഫൈനലില്‍ റഷ്യയുടെ മൂന്നാം സീഡ് താരം വെറോണിക്ക കുഡെർമെറ്റോവയെയാണ് റൊമാനിയൻ താരം കീഴടക്കിയത്.സ്‌കോര്‍: 6-2, 6-3.
പരിക്കുകള്‍ അലട്ടിയ 15 മാസങ്ങള്‍ക്ക് ശേഷം താരത്തിന്‍റെ ആദ്യ ട്രോഫി കൂടിയാണിത്. നേരത്തെ 2020ല്‍ റോമിലാണ് സിമോണ അവസാനമായി ട്രോഫി ഉയര്‍ത്തിയത്.