ലോസ് ആഞ്ചലസ്: സെൽഫ് ഗോളിൽ ഹാട്രിക് എന്ന നാണക്കേടിന്‍റെ അപൂർവ റെക്കോഡുമായി ന്യൂസിലൻഡ് വനിത താരം മിഖേയല മൂർ. ഷീ ബിലീവ്‌സ് കപ്പിൽ യുഎസ്‌എക്കെതിരായ മത്സരത്തിലാണ് മൂർ സ്വന്തം വലയിലേക്ക് മൂന്ന് ഗോളുകൾ അടിച്ചുകയറ്റിയത്. താരം ഗോളുകൾ നേടുന്ന വിഡിയോ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.
5, 6, 36 മിനിട്ടുകളിലായിരുന്നു മൂറിന്‍റെ ഗോൾ നേട്ടം. അമേരിക്കൻ താരത്തിന്‍റെ ക്രോസുകൾ തടയാൻ ശ്രമിച്ചതാണ് മൂറിന് തിരിച്ചടിയായത്. ആദ്യ ഗോൾ ശരീരത്തിൽ തട്ടിയും മറ്റ് രണ്ട് ഗോളുകൾ കാലിൽ തട്ടിയുമാണ് സ്വന്തം ഗോൾ പോസ്റ്റിലേക്ക് തന്നെ കയറിയത്.