ന്യൂഡല്‍ഹി:പത്മ പുരസ്ക്കാരം പട്ടികയില്‍ എട്ട് കായിക താരങ്ങൾ. ആറ് തവണ ലോക ചാമ്പ്യനായ ബോക്സിംഗ് താരം ഒളിമ്പ്യന്‍ മേരി കോമിന് രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷന്. അതേസമയം ലോക ചാമ്പ്യനും ഒളിമ്പ്യനുമായ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ പത്മഭൂഷണിന് വേണ്ടിയും തെരഞ്ഞെടുത്തു. പത്മശ്രീക്കായി മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന് അടക്കം ആറ് പേരെയാണ് കായികരംഗത്ത് നിന്ന് തെരഞ്ഞെടുത്തത്.
മേരി കോം നേരത്തെ 2006ല്‍ പത്മശ്രീയും 2013ല്‍ പത്മഭൂഷനും നേടി. കൂടാതെ രാജീവ് ഗാന്ധി ഖേല്‍ രത്നാ അവാർഡും അർജുന അവാർഡും താരം സ്വന്തമാക്കിയിട്ടുണ്ട്. ആറ് തവണ ലോക വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്ന ഏക താരമെന്ന റെക്കോഡും മേരി കോമിന്റെ പേരിലാണ്. രാജ്യസഭാംഗം കൂടിയായ താരം 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. 2014 ഏഷ്യന്‍ ഗെയിംസിലും 2018 എഷ്യന്‍ ഗെയിംസിലും അവർ സ്വർണ മെഡല്‍ നേടി. ഈ നേട്ടങ്ങൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബോക്സറാണ് മേരി കോം. കഴിഞ്ഞ വര്‍ഷം നടന്ന ലോക വനിത ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി വെങ്കലം നേടിയിരുന്നു.