ഗുവാഹത്തി :ഇന്ത്യന്‍ ഓപ്പണ്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് 51 കിലോഗ്രാം വിഭാഗത്തില്‍ മേരി കോം ഫൈനലിൽ. സെമിയില്‍ തെലങ്കാനയുടെ നിഖാത് സറീനെതിരെ 4-1 ന്‍റെ വിജയം സ്വന്തമാക്കിയാണ് മേരി കോം ഫൈനലിൽ എത്തിയത്. എതിരാളിക്കെതിരെ പൂര്‍ണ ആധിപത്യം നേടിയ മേരി അനായാസ വിജയമാണ് സെമിയിൽ സ്വന്തമാക്കിയത്. 51 കിലോഗ്രാം വിഭാഗത്തിലേക്ക് മാറിയശേഷം മേരി കോമിന്‍റെ ആദ്യ ഫൈനലാണിത്. ഫൈനലില്‍ മിസോറാമിന്‍റെ വന്‍ലാല്‍ ദ്യുതിയാണ് മേരിയുടെ എതിരാളി.
ഇന്ത്യൻ ഓപ്പൺ ബോക്സിംഗ് : മേരി കോം ഫൈനലിൽ
തെലങ്കാനയുടെ നിഖാത് സറീനെതിരെ തോൽപ്പിച്ചാണ് മേരി കോം ഫൈനലിൽ കടന്നത്. പുരുഷ വിഭാഗത്തില്‍ ഏഴു ഫൈനലുകളില്‍ ഇന്ത്യന്‍ താരങ്ങളും പരസ്പരം ഏറ്റുമുട്ടും.
പുരുഷ വിഭാഗത്തില്‍ ഏഴു ഫൈനലുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടും. മുന്‍ ലോക യൂത്ത് ചാമ്പ്യന്‍ സച്ചിന്‍ സിവാച്ച് ഗൗരവ് സോളങ്കിയെ പരാജയപ്പെടുത്തി 51 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിലെത്തി. ഏഷ്യന്‍ ചാമ്പ്യന്‍ അമിത് പങ്കലാണ് സച്ചിന്‍റെ ഫൈനലിലെ എതിരാളി. പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ കടന്ന ശിവ ഥാപ്പ മനീഷ് കൗശികിനെ നേരിടും. 75 കിലോഗ്രാം വിഭാഗത്തില്‍ സന്തോഷും ആശിഷ് കുമാറും ഏറ്റുമുട്ടുമ്പോൾ 56 കിലോഗ്രാം ഫൈനലിൽ തായ്‌ലന്‍ഡിന്‍റെ ചെത്ചായ് ഡെച്ച ഇന്ത്യന്‍ താരം കവീന്ദര്‍ സിങ് ബിഷ്തിനെ നേരിടും. 64 കിലോഗ്രാം വിഭാഗത്തില്‍ രോഹിത് തോക്കാസ് കോളിന്‍ ലൂയിസിനെയും നേരിടും.