മോസ്കോ: വനിതാ ബോക്സിങ് ലോക ചാമ്പ്യന്‍ഷിപ്പിന് റഷ്യയില്‍ തുടക്കം. മെഡല്‍ പ്രതീക്ഷകളുമായെത്തുന്ന ഇന്ത്യന്‍ സംഘത്തെ ഇതിഹാസ താരം മേരി കോം നയിക്കും. നിലവിലെ ഏഷ്യന്‍ ചാമ്പ്യനും ലോക ചാമ്പ്യനുമായ കോം ഇടിക്കൂട്ടിലിറങ്ങുന്നത് ഏഴാം ലോക കിരീടം തേടിയാണ്.
വനിതാ ബോക്സിങ് ലോക ചാമ്പ്യന്‍ഷിപ്പിന് തുടക്കം: ഏഴാം കിരീടം തേടി മേരി കോം - മേരി കോം
നിലവിലെ ഇന്ത്യന്‍ കായിക അംബാസിഡര്‍ കൂടിയാണ് മേരി കോം. മെഡല്‍ പ്രതീക്ഷകളുമായി സരിതാ ദേവിയും സിമ്രന്‍ ജിത്ത് കൗറും.
ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്: ഇടിച്ചിടാന്‍ മേരി കോം
മേരി കോമിന് പുറമേ മെഡല്‍ പ്രതീക്ഷകളുമായി സരിതാ ദേവി, സിമ്രന്‍ ജിത്ത് കൗര്‍ എന്നിവരും മത്സരത്തിനിറങ്ങുന്നുണ്ട്. കഴിഞ്ഞ തവണ വെങ്കലം സ്വന്തമാക്കിയ സരിത ഇത്തണ സ്വര്‍ണം കൊയ്യുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇത്തവണ മെഡലുകളുടെ എണ്ണത്തില്‍ മാത്രമല്ല, താരങ്ങളുടെ നിലവാരത്തിലും പ്രകടമായ മാറ്റം കൊണ്ട് വരുമെന്ന് മുഖ്യ പരിശീലകന്‍ മുഹമ്മദ് അലി ഖമര്‍ പറഞ്ഞു.