ഗുവാഹത്തി: രണ്ടാമത് ഇന്ത്യന്‍ ഓപ്പണ്‍ ബോക്സിംഗ് ടൂര്‍ണമെന്‍റില്‍ 51 കിലോ വിഭാഗത്തില്‍ മേരികോമിന് കിരീടം. വാലന്‍ ദുവാട്ടിക്കെതിരെ നടന്ന മത്സരത്തിലെ അഞ്ച് റൗണ്ടിലും വ്യക്തമായ ആധിപത്യം നേടിയാണ് ആറു തവണ ലോക ചാമ്പ്യനായ മേരികോം കിരീടം നേടിയത്.
ഇന്ത്യന്‍ ഓപ്പണില്‍ മേരികോമിന് കിരീടം - gold
വാലന്‍ ദുവാട്ടിയെ പരാജയപ്പെടുത്തിയാണ് മേരികോം കിരീടം നേടിയത്.
കഴിഞ്ഞ വര്‍ഷം ഇതേ ടൂര്‍ണമെന്‍റില്‍ 48 കിലോ വിഭാഗത്തിലും മേരികോം സ്വര്‍ണം നേടിയിരുന്നു. 52 കിലോ വിഭാഗത്തില്‍ അമിത് പങ്കല്‍, 60 കിലോ വിഭാഗത്തില്‍ ശിവ ഥാപ, 60 കിലോഗ്രാം വനിതാ വിഭാഗത്തില്‍ സരിതാ ദേവി എന്നിവരും സ്വര്‍ണ്ണം നേടി. ഈ വര്‍ഷം അമിത് നേടുന്ന മൂന്നാമത്തെ സ്വര്‍ണ്ണമാണിത്. അതേ സമയം കഴിഞ്ഞ വര്‍ഷം തന്നെ സെമിയില്‍ പുറത്താക്കിയ മനീഷ് കൗശിക്കിനെ പരാജയപ്പെടുത്തിയാണ് ശിവ സ്വര്‍ണ്ണം നേടിയത്. ജയത്തോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലെ മെഡല്‍ നേട്ടം എട്ടായി ഉയര്‍ത്താന്‍ സരിതാ ദേവിക്കും സാധിച്ചു.