ഓള്‍ഡ് ട്രാഫോര്‍ഡ് : ഇംഗ്ലീഷ് എഫ്‌എ കപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ എവര്‍ട്ടണെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡ് എവര്‍ട്ടണെ കീഴടക്കിയത്. ഗോടളിട്ടും അടിപ്പിച്ചും തിളങ്ങിയ മാര്‍ക്കസ് റാഷ്ഫോര്‍ഡാണ് യുണൈറ്റഡിന്‍റെ വിജയ ശില്‍പി.
യുണൈറ്റഡിനായി തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് മാര്‍ക്കസ് റാഷ്ഫോര്‍ഡ് ഗോളടിക്കുന്നത്. മത്സരത്തിന്‍റെ നാലാം മിനിട്ടില്‍ തന്നെ ആന്‍റണിയിലൂടെ യുണൈറ്റഡ് മുന്നിലെത്തി. ബോക്‌സിനകത്ത് വച്ച് റാഷ്‌ഫോര്‍ഡ് നിലംപറ്റി നല്‍കിയ ക്രോസ് ആന്‍റണി ഗോളാക്കുകയായിരുന്നു.
എന്നാല്‍ 14ാം മിനിട്ടില്‍ പ്രതിരോധ താരം കോഡിയിലൂടെ എവര്‍ട്ടണ്‍ ഒപ്പം പിടിച്ചു. ആദ്യ പകുതിയില്‍ ഇരുപക്ഷത്തേക്കും ആക്രമണമുണ്ടായെങ്കിലും ഗോള്‍ അകന്ന് നിന്നു. തുടര്‍ന്ന് 52ാം മിനിട്ടിലാണ് യുണൈറ്റഡ് വീണ്ടും മുന്നിലെത്തിയത്. കോഡിയുടെ സെല്‍ഫ് ഗോളാണ് എവര്‍ടണിന്‍റെ വലയില്‍ കയറിയത്.