റിയോ ഡി ജനീറോ: മുൻ ബ്രസീലിയൻ താരം മാർസെലോയെ സ്വന്തമാക്കി ബ്രസീലിയൻ ക്ലബായ ഫ്ലുമിനിസെ. ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് താരം ഫ്ലുമിനിസെയുമായി സൈൻ ചെയ്‌തത്. രണ്ട് വർഷത്തെ കരാറിലാണ് താരം ഒപ്പിട്ടത്. 2024 വരെ താരം ഫ്ലുമിനിസെക്കായി പന്തുതട്ടും.
വെൽക്കം ടു ഫ്ലുമിനിസെ; പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തി മാർസെലോ
ഒളിംപിയാക്കോസുമായുള്ള കരാൻ അവസാനിപ്പിച്ചതിന് പിന്നാലെയാണ് മാർസെലോ തന്‍റെ ആദ്യ ക്ലബായ ഫ്ലുമിനിസെയുമായി കരാറിലേർപ്പെട്ടത്
'ഈ നിമിഷം എന്താണ് എന്‍റെ വികാരമെന്ന് പ്രകടിപ്പിക്കാൻ പ്രയാസമാണ്. എന്നെ പരിശീലിപ്പിച്ച ടീമിലേക്ക്, ഫുട്ബോളിനെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങൾ പഠിപ്പിച്ചുതന്ന ടീമിലേക്ക് മടങ്ങിവരാൻ ഞാൻ വർഷങ്ങളായി സ്വപ്‌നം കാണുന്നു', മാർസെലോ ക്ലബ് വെബ്‌സൈറ്റിനോട് പറഞ്ഞു. 2005 മുതൽ 2007 വരെയാണ് താരം ഫ്ലുമിനിസെക്കായി പന്തുതട്ടിയത്. ക്ലബിൽ 30 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
തുടർന്ന് 2007ലാണ് മാർസെലോ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. സ്‌പാനിഷ് ചാമ്പ്യൻമാർക്കായി 386 മത്സരങ്ങളിൽ കളിച്ച താരം 26 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇക്കാലയളവിൽ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 25 കിരീടങ്ങളാണ് മാർസെലോ സ്വന്തമാക്കിയത്. 2022 സെപ്റ്റംബറിലാണ് താരം ഒളിംപിയാക്കോസിലേക്ക് ചേക്കേറിയത്.