കേരളം

kerala

ETV Bharat / sports

ഏഷ്യന്‍ കപ്പ് ടേബിൾ ടെന്നീസ് സെമിയിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി മണിക ബത്ര - Manika Batra reach Asian Cup TT semifinals

രണ്ടാം റൗണ്ട് മത്സരത്തിൽ ചൈനീസ് തായ്‌പേയുടെ ചെന്‍ സൂ യൂവിനെ മൂന്നിനെതിരെ നാല് സെറ്റുകൾക്ക് തോൽപ്പിച്ചാണ് മണിക സെമിയിലേക്ക് കടന്നത്

ഏഷ്യന്‍ കപ്പ് ടേബിൾ ടെന്നീസ്  Manika upsets World No 7 Chinese  Manika Batra  മണിക ബത്ര  മണിക ബത്രക്ക് അട്ടിമറി ജയം  ശരത് കമാൽ പുറത്ത്  Asian Cup TT  Manika Batra reach Asian Cup TT semifinals  മണിക
ഏഷ്യന്‍ കപ്പ് ടേബിൾ ടെന്നീസ് സെമിയിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി മണിക ബത്ര

By

Published : Nov 18, 2022, 7:28 PM IST

ബാങ്കോക്‌: ഏഷ്യന്‍ കപ്പ് ടേബിൾ ടെന്നീസിന്‍റെ സെമി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി മണിക ബത്ര. ചൈനീസ് തായ്‌പേയിയുടെ ലോക 23-ാം നമ്പർ താരം ചെന്‍ സൂ യൂവിനെ മൂന്നിനെതിരെ നാല് സെറ്റുകള്‍ക്കാണ് ലോക റാങ്കിംഗില്‍ 44-ാം സ്ഥാനത്തുള്ള മണിക ബത്ര തറപറ്റിച്ചത്. സ്‌കോർ: 6-11, 11-6, 11-5, 11-7, 8-11, 9-11, 11-9.

കൊറിയയുടെ ജിയോൺ ജിഹിയും ജപ്പാന്‍റെ മിമ ഇറ്റോയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് മണിക സെമിയിൽ നേരിടുക. നേരത്തെ ആദ്യ റൗണ്ടിൽ ലോക ഏഴാം നമ്പർ താരം ചൈനയുടെ ചെന്‍ സിംഗ്‌ടോംഗിനെതിരെ അട്ടിമറി വിജയം നേടിയാണ് മണിക രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചത്. മൂന്നിനെതിരെ നാല് സെറ്റുകൾക്കായിരുന്നു താരത്തിന്‍റെ വിജയം. സ്‌കോർ: 8-11, 11-9, 11-6, 11-6, 9-11, 8-11, 11-9.

ഇന്ത്യയുടെ ടോപ് സീഡ് താരമായ മണിക വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് വിജയം സ്വന്തമാക്കിയത്. നിര്‍ണായകമായ അവസാന ഗെയിമില്‍ 9-9ന് തുല്യത പിടിച്ച ചൈനീസ് താരത്തിനെതിരെ മികച്ച ഷോട്ടുകള്‍ പായിച്ചാണ് മണിക അട്ടിമറി വിജയം നേടിയത്.

അതേസമയം പുരുഷന്മാരുടെ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ശരത് കമാലും സത്യന്‍ ജ്ഞാനശേഖരനും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ശരത് ചൈനീസ് തായ്‌പേയിയുടെ ചാംഗ് ചീ യുവാനോടും, സത്യന്‍ ജപ്പാന്‍റെ യുകിയ ഉദയോടുമാണ് തോല്‍വി ഏറ്റുവാങ്ങിയത്.

ABOUT THE AUTHOR

...view details