കേരളം

kerala

ETV Bharat / sports

ബ്രൈറ്റണെ കീഴടക്കി വിജയവഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് - മാഞ്ചസ്റ്റർ യുണൈറ്റഡ്

ക്രിസ്റ്റിയാനോ റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരുടെ ഗോളിലാണ് യുണൈറ്റഡ് വിജയമുറപ്പിച്ചത്.

cristiano ronaldo  bruno fernandes  ബ്രൂണോ ഫെർണാണ്ടസ്  ക്രിസ്റ്റിയാനോ റൊണാൾഡോ  english premier league 2022  ഇംഗ്ലീഷ് പ്രീമിയർ ലീഗ്  manchester united  brighton  മാഞ്ചസ്റ്റർ യുണൈറ്റഡ്  ബ്രൈറ്റണ്‍
ബ്രൈറ്റണെ കീഴടക്കി വിജയവഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

By

Published : Feb 16, 2022, 12:05 PM IST

ഓൾഡ് ട്രഫോഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തി. ബ്രൈറ്റനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് യുണൈറ്റഡ് തോൽപിച്ചത്. രണ്ട് മത്സരങ്ങൾക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിൽ എത്തിയത്. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ബ്രൈറ്റണിന്‍റെ ആധിപത്യമാണ് കാണാനായത്.

യുണൈറ്റഡ് ഡോൾ കീപ്പർ ഡി ജിയയുടെ അത്ഭുത സേവുകൾ ആദ്യ പകുതിയില്‍ മത്സരം ഗോൾ രഹിതമാക്കി. തുടർച്ചയായ അഞ്ച് മത്സരത്തിലെ ഗോൾ വരൾച്ചക്ക് വിരാമമിട്ട് കൊണ്ട് 51-ാം മിനിറ്റിൽ റൊണാൾഡോയാണ് യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. ബ്രൈറ്റൺ താരങ്ങളെ ഡ്രിബിൾ ചെയ്‌ത ബോക്‌സിന് പുറത്ത് നിന്നുള്ള ഷോട്ടിലൂടെ റൊണാൾഡോ ലക്ഷ്യം കണ്ടു.

ഇതിനു പിന്നാലെ എലാങ്കയെ ഫൗൾ ചെയ്‌തതിന് 54-ാം മിനിട്ടിൽ ബ്രൈറ്റൻ ഡിഫൻഡർ ഡങ്ക് ചുവപ്പ് കണ്ട് പുറത്തുപോയി. 10 പേരായി ചുരുങ്ങിയ ബ്രൈറ്റനെതിരെ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്‌ടിച്ചു. കളിയിലുടനീളം മികച്ച പ്രകടനം കാഴ്‌ചവെച്ച ഗോൾ കീപ്പർ സാഞ്ചോയാണ് ബ്രൈറ്റനെ കൂടുതൽ ഗോൾ വഴങ്ങാതെ കാത്തത്.

96-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ആണ് രണ്ടാം ഗോൾ നേടിയത്. ഇതോടെ 43 പോയിന്‍റുമായി വെസ്‌റ്റ് ഹാമിനെ പിന്നിലാക്കി യുണൈറ്റഡ് പ്രീമിയർ ലീഗിലെ ആദ്യ നാലിൽ തിരിച്ചെത്തി. ബ്രൈറ്റൺ 9-ാം സ്ഥാനത്താണ്.

ABOUT THE AUTHOR

...view details