ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇഎഫ്എല്‍ കപ്പ് സെമിയില്‍. ചാള്‍ട്ടന്‍ അത്‌ലറ്റിക്കിനെ തോല്‍പ്പിച്ചാണ് യുണൈറ്റഡിന്‍റെ മുന്നേറ്റം. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡ് വിജയം നേടിയത്.
ആതിഥേയര്‍ക്കായി പകരക്കാരനായെത്തിയ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ആന്‍റണിയും ലക്ഷ്യം കണ്ടു. താരതമ്യേന ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ പ്രമുഖരെ പുറത്തിരിത്തിയാണ് എറിക് ടെന്‍ ഹാഗ് ആദ്യ ഇലവനെ ഇറക്കിയത്. മത്സരത്തിന്‍റെ 21ാം മിനിറ്റില്‍ ആന്‍റണി യുണൈറ്റഡിനെ ഒപ്പമെത്തിച്ചിരുന്നു.
ഫ്രെഡിന്‍റെ അസിസ്റ്റിലാണ് ഗോള്‍ വന്നത്. എന്നാല്‍ താരതമ്യേന ദുര്‍ബലരായ എതിരാളികള്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്താനാവാതെ വന്നതോടെ രണ്ടാം പകുതിയില്‍ നടത്തിയ വമ്പന്‍ മാറ്റങ്ങള്‍ കളിമാറ്റി മറിച്ചു. മത്സരത്തിന്‍റെ 60ാം മിനിട്ടിലാണ് യുണൈറ്റഡ് മാര്‍ക്കസ് റാഷ്ഫോഡ്, ക്രിസ്റ്റ്യന്‍ എറിക്സണ്‍, കാസിമെറോ എന്നിവരെ കളത്തിലെത്തിച്ചത്.