ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ താരങ്ങൾക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍. കഴിഞ്ഞ ദിവസം ബ്രൈറ്റനെതിരായ മത്സരത്തിനിടെയാണ് യുണൈറ്റഡ് താരങ്ങള്‍ക്കെതിരെ ആരാധകര്‍ പ്രതിഷേധിച്ചത്. മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളിന്‍റെ നാണംകെട്ട തോല്‍വിയും യുണൈറ്റഡ് ഏറ്റുവാങ്ങിയിരുന്നു.
ബ്രൈറ്റന്‍റെ തട്ടകമായ അമെക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാണാനെത്തിയ ആരാധകരാണ് യുണൈറ്റഡ് താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. കളി നടന്നുകൊണ്ടിരിക്കെ 'നിങ്ങൾ ഈ ജേഴ്‌സി അണിയാൻ അർഹരല്ല' എന്ന മുദ്രാവാക്യം വിളിച്ചാണ് ഒരുപറ്റം ആരാധകര്‍ പ്രതിഷേധിച്ചത്.
ആരാധകരുടെ പ്രതിഷേധം തീർത്തും ന്യായമാണെന്ന് മത്സരത്തിന് ശേഷം ബ്രൂണോ ഫെർണാണ്ടസ് പ്രതികരിച്ചു. 'ഞാൻ എന്നെയും അതിൽ ഉൾപ്പെടുത്തുന്നു. ഞങ്ങൾ ഇന്ന് ചെയ്‌തത്, ഞാൻ ഇന്ന് ചെയ്‌തത്, മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്‌സിയണിയുമ്പോള്‍ വേണ്ടത്രയല്ല. ഞാനതിനെ സ്വീകരിക്കുന്നു' - ഫെർണാണ്ടസ് പറഞ്ഞു.
കയ്സെടോ (15ാം മിനിട്ട്), കുകുരെല (49ാംമിനിട്ട്), പാക്സല്‍ ഗ്രോബ്(57ാം മിനിട്ട്), ലിയഡ്രോ ട്രോസര്‍ഡ് (60ാം മിനിട്ട്) എന്നിവരാണ് ബ്രൈറ്റനായി ഗോള്‍ നേടിയത്. മത്സരത്തിന്‍റെ 58 ശതമാനവും പന്ത് കൈവശംവച്ചുവെങ്കിലും യുണൈറ്റഡിന് ഗോള്‍ നേടാനായില്ല.
ലീഗില്‍ ഒരു മത്സരം മാത്രം ശേഷിക്കെ നിലവില്‍ 6ാം സ്ഥാനത്താണ് യുണൈറ്റഡ്. ഇതോടെ ടീമിന്‍റെ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങളും പൊലിഞ്ഞു. നാലാം സ്ഥാനത്തുള്ള ആഴ്‌സണലിന് യുണൈറ്റഡിനേക്കാള്‍ എട്ട് പോയിന്‍റ് ലീഡുണ്ട്.