പാരിസ്:പിഎസ്‌ജിയുടെ സൂപ്പര്‍ താരം നെയ്‌മറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളി മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗ്വാര്‍ഡിയോള. ബെര്‍ണാന്‍ഡോ സില്‍വയെ നല്‍കി പിഎസ്‌ജിയില്‍ നിന്നും നെയ്‌മറെ സ്വന്തമാക്കാന്‍ സിറ്റി ശ്രമം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകളാണ് ഗ്വാര്‍ഡിയോള തള്ളിയത്.
നെയ്‌മർ സിറ്റിയിലേക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി പെപ്പ് ഗ്വാര്‍ഡിയോള - നെയ്‌മറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളി പെപ്പ് ഗ്വാര്‍ഡിയോള
ബെര്‍ണാന്‍ഡോ സില്‍വയെ നല്‍കി നെയ്‌മറെ സ്വന്തമാക്കാന്‍ സിറ്റി ശ്രമം നടത്തുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകൾ വന്നിരുന്നത്
ഫ്രഞ്ച് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയിരുന്നത്. അവര്‍ക്ക് ലഭിച്ച വിവരങ്ങള്‍ തെറ്റാണെന്ന് ഗ്വാര്‍ഡിയോള പറഞ്ഞു. ''നെയ്‌മര്‍ ഗംഭീര കളിക്കാരനാണ്, ലഭിച്ച വിവരം അനുസരിച്ച് അവന്‍ നല്ലൊരു വ്യക്തിയുമാണ്. എന്നാല്‍ ഈ വാര്‍ത്ത ശരിയല്ല. അവനെ പാരീസില്‍ മികച്ച കളി പുറത്തെടുക്കാന്‍ അനുവദിക്കുക'' ഗ്വാര്‍ഡിയോള പറഞ്ഞു.
പിഎസ്‌ജി പരിശീലകന്‍ ഗാള്‍ട്ടിയറിന് ബെര്‍ണാഡോ സില്‍വയില്‍ താത്പര്യമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സില്‍വയെ കൈമാറി സിറ്റി നെയ്‌മര്‍ക്കായി ശ്രമം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതേസമയം തന്‍റെ പദ്ധതികളില്‍ നെയ്‌മര്‍ ഉണ്ടെന്നാണ് പരിശീലകൻ ഗാള്‍ട്ടിയര്‍ പ്രതികരിച്ചത്.