കേരളം

kerala

ETV Bharat / sports

പ്രീമിയർ ലീഗിൽ ഗോളടിച്ചു കൂട്ടാൻ ഹാലണ്ട്; താരത്തിന്‍റെ ട്രാൻസ്‌ഫറിൽ ഔദ്യോഗിക പ്രഖ്യാപനവുമായി മാഞ്ചസ്റ്റർ സിറ്റി - haaland transfer news

ജർമ്മൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, ഒരു മൾട്ടി-ഇയർ ഡീലിൽ ഹാലാൻഡിനെ ടീമിലെത്തിക്കുന്നതിനായി താരത്തിന്‍റെ ശമ്പളവും ഏജന്‍റ് ഫീസും ബോണസും ഉൾപ്പെടെ ആകെ ചെലവ് 300 ദശലക്ഷം യൂറോ കവിയുമെന്നാണ്. ഇനി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്

erling haaland to manchester city  എർലിങ് ഹാലണ്ട്  Erling Haaland  പ്രീമിയർ ലീഗിൽ ഗോളടിച്ചു കൂട്ടാൻ ഹാലണ്ട്  Manchester City reached agreement to sign Haaland  ഹാലണ്ടിന്‍റെ ട്രാൻസ്‌ഫറിൽ ധാരണയിൽ എത്തിയതായി മാഞ്ചസ്റ്റർ സിറ്റി  haaland transfer news  transfer updates
പ്രീമിയർ ലീഗിൽ ഗോളടിച്ചു കൂട്ടാൻ ഹാലണ്ട്; താരത്തിന്‍റെ ട്രാൻസ്‌ഫറിൽ ഔദ്യോഗിക പ്രഖ്യാപനവുമായി മാഞ്ചസ്റ്റർ സിറ്റി

By

Published : May 10, 2022, 10:26 PM IST

മാഞ്ചസ്‌റ്റർ: എർലിങ് ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റിയിലെത്തുമെന്ന് ഉറപ്പായി. ബൊറുസിയ ഡോർട്ടുമുണ്ടുമായി ഹാലണ്ടിന്‍റെ ട്രാൻസ്‌ഫറിൽ ധാരണയിൽ എത്തിയതായാണ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് പ്രഖ്യാപിച്ചത്. ജൂലായ് ഒന്നിന് താരം ക്ലബിലെത്തുമെന്നും കരാറും മറ്റു കാര്യങ്ങളും പിന്നീട് അറിയിക്കുമെന്നും സിറ്റി ഔദ്യോഗിക കുറിപ്പിൽ വ്യക്‌തമാക്കി.

ഇടപാടിന്‍റെ സാമ്പത്തിക വിശദാംശങ്ങൾ ക്ലബ് നൽകിയിട്ടില്ല, എന്നാൽ ജർമ്മൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, ഒരു മൾട്ടി-ഇയർ ഡീലിൽ ഹാലാൻഡിനെ ടീമിലെത്തിക്കുന്നതിനുള്ള താരത്തിന്‍റെ ശമ്പളവും ഏജന്‍റ് ഫീസും ബോണസും ഉൾപ്പെടെ ആകെ ചെലവ് 300 ദശലക്ഷം യൂറോ കവിയുമെന്നാണ്.

താരം സിറ്റിയിൽ അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെക്കും. റെഡ് ബുൾ സാൽസ്‌ബർഗിലൂടെ ലോകഫുട്ബോളിൽ ശ്രദ്ധ നേടിയ എത്തിയ ഹാലണ്ട് പിന്നീട് 2020 ജനുവരിയിലാണ് ബൊറൂസിയ ഡോർട്ട്മുണ്ടിലേക്ക് ചേക്കേറിയത്. അവിടെയും ഹാലണ്ട് ഗോൾ മുഖത്ത് അത്ഭുതങ്ങൾ കാണിക്കുന്നത് തുടർന്നു.

ഹാലണ്ടിനായി ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കും, സ്‌പാനിഷ്‌ വമ്പന്‍മാരായ റയല്‍ മാഡ്രിഡും നേരത്തേ രംഗത്തുണ്ടായിരുന്നു. എങ്കിലും സിറ്റിയുടെ അത്ര പണം നൽകാൻ വേറെ ക്ലബുകൾക്ക് ആയില്ല. ഹാളണ്ടിന്‍റെ പിതാവ് മുമ്പ് 3 വർഷത്തോളം കളിച്ചിട്ടുള്ള ക്ലബ് കൂടിയാണ് മാഞ്ചസ്റ്റർ സിറ്റി.

ABOUT THE AUTHOR

...view details