മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം തവണയും വെന്നിക്കൊടി പാറിച്ച് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്‌റ്റർ സിറ്റി. കിരീട പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാടിയ ലിവർപൂളിനെ ഒരു പോയിന്‍റിന്‍റെ ലീഡിൽ മറികടന്നാണ് മാഞ്ചസ്റ്റർ സിറ്റി കിരീടം ഉയർത്തിയത്. ആസ്റ്റൺ വില്ലക്കെതിരെ 2 ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 3-2ന്റെ വിജയം നേടിയതോടെ ലിവർപൂൾ വോൾവ്‌സിനെ തോൽപ്പിച്ചെങ്കിലും കിരീടം സിറ്റിക്കൊപ്പം നിന്നു.
അവസാന റൗണ്ട് മത്സരത്തിനായി പ്രീമിയർ ലീഗ് ക്ലബുകൾ ഇന്നു രാത്രി ഇറങ്ങുമ്പോൾ മാഞ്ചസ്റ്റർ സിറ്റി 90 പോയിന്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്തയിരുന്നു. 89 പോയിന്റുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലിവർപൂൾ അവസാന മത്സരത്തിൽ വോൾവ്‌സിനെ തോൽപ്പിച്ചാലും മാഞ്ചസ്റ്റർ സിറ്റി പോയിന്റ് നഷ്‌ടമാക്കിയില്ലെങ്കിൽ ലിവർപൂളിന് കിരീടം നേടാൻ യാതൊരു സാധ്യതയുമില്ലായിരുന്നു.
76മിനിറ്റ് വരെ മാഞ്ചസ്റ്റര്‍ സിറ്റി രണ്ട് ഗോളുകള്‍ക്ക് പിറകിലായിരുന്നു. 76-ാം മിനിറ്റിൽ ഗുണ്ടോഗന്‍റെ ഹെഡറിൽ സിറ്റി ഒരു ഗോൾ മടക്കി. രണ്ട് മിനിറ്റിനപ്പുറം റോഡ്രിയിലുടെ സിറ്റിയുടെ സമനില ഗോൾ വന്നു. 82-ാം മിനിറ്റിലാണ് ഗുണ്ടോഗനിലൂടെ ലിവർപൂളിന്‍റെ ക്വാഡ്രപ്പിൾ മോഹം തകർത്ത ഗോൾ വന്നത്.
ലിവർപൂളിന് 38 മത്സരങ്ങളിൽ നിന്ന് 92 പോയിന്‍റും സിറ്റിക്ക് 38 മത്സരങ്ങളിൽ നിന്ന് 93 പോയിന്‍റുമാണുള്ളത്. തുടർച്ചയായ രണ്ടാം വർഷമാണ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്ററിന്‍റെ നീലകോട്ടയിലേക്ക് പോകുന്നത്. ലിവർപൂളിന്‍റെ ഇരുപതാം ലീഗ് കിരീടം എന്ന ആഗ്രഹവും ഒപ്പം ക്വാഡ്രപിൾ എന്ന സ്വപ്‌നവും ഇല്ലാതായി.
സിറ്റിയുടെ എട്ടാം ലീഗ് കിരീടമാണ് ഇത്. അവസാന അഞ്ചു വർഷങ്ങൾക്ക് ഇടയിലെ നാലാം കിരീടവും. ഈ സീസണിലെ ആദ്യ കിരീമാണ് പെപിന് ഇത്. ഇന്ന് നിരാശയോടെ മടങ്ങുന്ന ലിവർപൂളിന് ഇനി ചാമ്പ്യൻസ് ലീഗ് ഫൈനലിലാകും ശ്രദ്ധ.