കേരളം

kerala

ETV Bharat / sports

ചാമ്പ്യന്‍സ് ലീഗ് യോഗ്യതയില്ല; താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാനൊരുങ്ങി മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് - cristiano ronald man utd latest news

ക്രിസ്‌റ്റ്യനോ റൊണാള്‍ഡോയുടെ തിരിച്ച് വരവും റഫേല്‍ വരാനെ, ജേഡന്‍ സാഞ്ചോ ഉള്‍പ്പടെ വമ്പന്‍ താരങ്ങള്‍ ടീമിലെത്തിയിട്ടും പരിതാപകരമായ പ്രകടനമാണ് യുണൈറ്റഡ് സീസണില്‍ പുറത്തെടുത്തത്.

man utd players salary drop  manchaster united ucl qualification  മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് ക്ലബ്ബ് താരങ്ങള്‍ക്കെതിരെ നടപടി  cristiano ronald man utd latest news  cristiano ronaldo salary drop
ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്‌ടമായി; താരങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്

By

Published : May 9, 2022, 5:37 PM IST

മാഞ്ചസ്‌റ്റര്‍: ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്‌ടമായതിന് പിന്നാലെ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്‌ക്കാനൊരുങ്ങി മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പടെയുള്ള താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്‌ക്കാന്‍ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റനോട് എതിരില്ലാത്ത നാല് ഗോളിന്‍റെ തോല്‍വി വഴങ്ങിയതാണ് മാനേജ്മെന്റിനെ ചൊടിപ്പിച്ചത്.

പ്രധാനതാരങ്ങളുമായി അംഗീകരിച്ച കരാറില്‍ നിന്ന് 25 ശതമാനം തുകയാണ് വെട്ടിക്കുറയ്‌ക്കാന്‍ ക്ലബ്ബ് ആലോചിക്കുന്നത്. ഈ നീക്കത്തിലൂടെ ടീം വിടുമെന്ന് അഭ്യൂഹങ്ങളുള്ള റൊണാൾഡോ അടുത്ത സീസണിലും ക്ലബിൽ തുടർന്നാൽ പ്രതിഫലം മൂന്നു ലക്ഷം പൗണ്ടായി മാറും. നിലവില്‍ ക്ലബ്ബ് 385000 പൗണ്ടാണ് ഒരാഴ്ച്ചയിൽ പ്രതിഫലമായി പോര്‍ച്ചുഗീസ് താരത്തിന് കൈമാറുന്നത്.

375000 പൗണ്ട് പ്രതിഫലം വാങ്ങുന്ന ഡി ഗിയയുടെ പ്രതിഫലം 270000 പൗണ്ടായും കുറയാനാണ് സാധ്യത. ഇതുപോലെ ഓരോ താരങ്ങളുടെയും പ്രതിഫലത്തിൽ മാറ്റങ്ങളുണ്ടാകും. പുതിയ നീക്കത്തിലൂടെ താരങ്ങള്‍ ക്ലബ്ബ് വിട്ട് പോകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ക്രിസ്‌റ്റ്യനോ റൊണാള്‍ഡോയുടെ തിരിച്ച് വരവും റഫേല്‍ വരാനെ, ജേഡന്‍ സാഞ്ചോ ഉള്‍പ്പടെ വമ്പന്‍ താരങ്ങള്‍ ടീമിലെത്തിയിട്ടും പരിതാപകരമായ പ്രകടനമാണ് യുണൈറ്റഡ് സീസണില്‍ പുറത്തെടുത്തത്. തുടര്‍തോല്‍വികള്‍ നേരിട്ടതിനെ തുടര്‍ന്ന് പരിശീലകന്‍ സോള്‍ഷയറിനെ മാറ്റി റാള്‍ഫ് രംഗ്നിക്കിനെ കോച്ചായി നിയമിച്ചിട്ടും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിനായിരുന്നില്ല. നിലവില്‍ പ്രീമിയര്‍ലീഗില്‍ 58 പോയിന്‍റുള്ള യുണൈറ്റഡ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.

ABOUT THE AUTHOR

...view details