ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്‌സ്‌പയറിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. മൂന്നടിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയ മത്സരത്തില്‍, രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താന്മാര്‍ ജയം പിടിച്ചത്.
കളിയുടെ 12, 38, 81 മിനിട്ടുകളിലാണ് ക്രിസ്റ്റ്യാനോ ഗോളടിച്ച് കൂട്ടിയത്. ഈ സീസണില്‍ താരത്തിന്‍റെ ആദ്യ ഹാട്രിക്കും, പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനായി 14 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഹാട്രിക്കുമാണിത്.
മത്സരത്തിന്‍റെ 12ാം മിനിട്ടില്‍ ഫ്രെഡിന്‍റെ പാസില്‍ നിന്നാണ് ക്രിസ്റ്റ്യാനോയുടെയും യുണൈറ്റഡിന്‍റെയും ആദ്യ ഗോള്‍ പിറന്നത്. ഫ്രെഡിന്‍റെ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്ത് നിന്നുള്ള താരത്തെ ബുള്ളറ്റ് ഷോട്ട് ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ കീഴടക്കുകയായിരുന്നു.
35ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ടോട്ടനം ഒപ്പം പിടിച്ചു. യുണൈറ്റഡിന്‍റെ ബോക്‌സിനകത്ത് വെച്ച് പ്രതിരോധതാരം അലക്‌സ് ടെല്ലസിന്‍റെ കയ്യില്‍ പന്തുതട്ടിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത സൂപ്പര്‍ താരം ഹാരി കെയ്‌ന്‍ പന്ത് അനായാസം വലയിലെത്തിച്ചു.