ലണ്ടൻ :ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് അഞ്ച് വർഷത്തെ കരാറിൽ സ്വിസ് പ്രതിരോധതാരം മാനുവൽ അകാൻജിയെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. സിറ്റിയുടെ സ്ഥിരം സെന്‍റര്‍ ബാക്കുകളായ അയ്‌മെറിക് ലപോര്‍ട്ടയും നഥാന്‍ അകെയും പരിക്കിന്‍റെ പിടിയിലായതോടെയാണ് അകാൻജിയെ സിറ്റി സ്വന്തമാക്കിയത്. താരത്തിന്‍റെ വരവോടെ സിറ്റിയുടെ പ്രതിരോധ നിരയ്‌ക്ക് കരുത്താകും എന്നാണ് മാനേജ്മെന്‍റിന്‍റെ കണക്കുകൂട്ടൽ.
സെന്‍റര്‍ ബാക്കായി പരിഗണിക്കുന്ന അകാന്‍ജിക്കായി ഏകദേശം 157 കോടി രൂപയാണ് സിറ്റി മുടക്കിയത്. നാലര വര്‍ഷം ഡോര്‍ട്‌മുണ്ടില്‍ പന്തുതട്ടിയ ശേഷമാണ് താരം ക്ലബ്ബ് വിടുന്നത്. 2018-ല്‍ ബേസലില്‍ നിന്നാണ് അകാഞ്ജി ഡോര്‍ട്‌മുണ്ടിലെത്തിയത്. ഡോര്‍ട്‌മുണ്ടിനായി 119 മത്സരങ്ങളിൽ പന്ത് തട്ടിയ താരം നാല് ഗോളുകളും സ്വന്തമാക്കി.