കോലാലംപൂര്‍: മലേഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ നിന്നും ഇന്ത്യയുടെ പിവി സിന്ധു പുറത്ത്. വനിത സിംഗിള്‍സിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ സ്പെയിനിന്‍റെ കരോലിന മാരിനോടാണ് സിന്ധു തോല്‍വി വഴങ്ങിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സ്‌പാനിഷ് താരം കളി പിടിച്ചത്.
ആറാം സീഡായ സിന്ധുവിനെതിരെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ മാരിന്‍ ഒന്നാം സെറ്റ് അനായാസം സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റ് പിടിച്ച് സിന്ധു ശക്തമായ തിരിച്ചുവരവ് നടത്തി. ഇതോടെ നിര്‍ണായമായ മൂന്നാം സെറ്റ് നേടിയാണ് മാരിന്‍ കളി ജയിച്ചത്.
സ്‌കോര്‍: 12-21, 21-10, 15-21. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോമൺവെൽത്ത് ഗെയിംസില്‍ സ്വർണ മെഡൽ നേടിയതിന് ശേഷം പരിക്കേറ്റ് പുറത്തായ 27കാരിയായ സിന്ധു അഞ്ചുമാസത്തിന് ശേഷമാണ് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്.