കേരളം

kerala

ETV Bharat / sports

മലേഷ്യ ഓപ്പൺ: സൈനയ്‌ക്കും ശ്രീകാന്തിനും നിരാശ, ആദ്യ റൗണ്ടില്‍ തോറ്റുപുറത്ത് - സൈന നെഹ്‌വാൾ

മലേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ചൈനയുടെ ഹാൻ യുവിനെതിരെ തോല്‍വി വഴങ്ങി സൈന നെഹ്‌വാൾ.

Malaysia Open  Kidambi Srikanth  Kidambi Srikanth Lose in 1st Round Malaysia Open  Saina Nehwal  Saina Nehwal Lose in 1st Round Malaysia Open  മലേഷ്യ ഓപ്പൺ  സൈന നെഹ്‌വാൾ  കിഡംബി ശ്രീകാന്ത്
മലേഷ്യ ഓപ്പൺ: സൈനയ്‌ക്കും ശ്രീകാന്തിനും നിരാശ

By

Published : Jan 10, 2023, 12:05 PM IST

കോലാലംപൂര്‍: മലേഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ നിന്നും ഇന്ത്യന്‍ താരം സൈന നെഹ്‌വാൾ പുറത്ത്. ആദ്യ റൗണ്ട് മത്സരത്തില്‍ ചൈനയുടെ ലോക 11-ാം നമ്പർ താരം ഹാൻ യുവിനെതിരെയാണ് രണ്ട് തവണ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ സൈന തോല്‍വി വഴങ്ങിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ചൈനീസ് താരം മത്സരം പിടിച്ചത്.

ആദ്യ സെറ്റ് സ്വന്തമാക്കാന്‍ സൈനയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് സെറ്റുകളില്‍ തിരിച്ചടിച്ച ഹാൻ യു മത്സരം പിടിച്ചു. സ്‌കോര്‍: 12-21, 21-17, 21-12.

നേരത്തെ, പുരുഷ സിംഗിൾസിലെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും അട്ടിമറി തോല്‍വി വഴങ്ങി. സീഡ് ചെയ്യപ്പെടാത്ത ജപ്പാന്‍റെ കെന്‍റ് നിഷിമോട്ടോയാണ് ശ്രീകാന്തിനെ തോല്‍പ്പിച്ചത്. 42 മിനിട്ട് മാത്രം നീണ്ടുന്ന നിന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കായിരുന്നു ജപ്പാന്‍ താരത്തിന്‍റെ വിജയം.സ്‌കോര്‍: 21-19, 21-14.

വനിത സിംഗിള്‍സിലെ മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ ആകർഷി കശ്യപും തോല്‍വി വഴങ്ങി. ചൈനീസ് തായ്‌പേയിയുടെ ഹ്‌സു വെൻചിയോട്10-21, 8-21 എന്ന സ്‌കോറിനാണ് ആകർഷിയുടെ തോല്‍വി.

ABOUT THE AUTHOR

...view details