കേരളം

kerala

ETV Bharat / sports

മലേഷ്യ ഓപ്പൺ: 'ഇന്ത്യന്‍ ത്രില്ലറില്‍' ലക്ഷ്യയെ തോല്‍പ്പിച്ച് പ്രണോയ് - ബാഡ്‌മിന്‍റണ്‍

മലേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ലക്ഷ്യ സെന്നിനെ കീഴടക്കി മലയാളി താരം എച്ച്‌എസ് പ്രണോയ്.

Malaysia Open  Malaysia Open 2023  HS Prannoy beats Lakshya Sen  HS Prannoy  Lakshya Sen  Saina Nehwal  Kidambi Srikanth  മലേഷ്യ ഓപ്പൺ  മലേഷ്യ ഓപ്പൺ 2023  എച്ച്എസ് പ്രണോയ്  ലക്ഷ്യ സെന്‍
'ഇന്ത്യന്‍ ത്രില്ലറില്‍' ലക്ഷ്യയെ തോല്‍പ്പിച്ച് പ്രണോയ്

By

Published : Jan 11, 2023, 3:12 PM IST

കോലാലംപൂര്‍: മലേഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ഇന്ത്യയുടെ മലയാളി താരം എച്ച്‌എസ് പ്രണോയ്. പുരുഷ സിംഗിൾസിലെ വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെയാണ് പ്രണോയ്‌ തോല്‍പ്പിച്ചത്. ഒരു മണിക്കൂറും 15 മിനിട്ടും നീണ്ട് നിന്ന 'ഇന്ത്യന്‍' ത്രില്ലറില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് പ്രണോയ്‌ മത്സരം പിടിച്ചത്.

കടുത്ത പോരാട്ടത്തിനൊടുവില്‍ ആദ്യ സെറ്റ് നഷ്‌ടമായ പ്രണോയ് തുടര്‍ന്നുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് മത്സരം പിടിച്ചത്. സ്‌കോര്‍: 22-24, 21-12, 21-18.

അതേസമയം ടൂര്‍ണമെന്‍റിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യയുടെ സൈന നെഹ്‌വാൾ, കിഡംബി ശ്രീകാന്ത് എന്നിവര്‍ തോല്‍വി വഴങ്ങിയിരുന്നു. ചൈനയുടെ ലോക 11-ാം നമ്പർ താരം ഹാൻ യുവാണ് രണ്ട് തവണ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ സൈനയെ തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ചൈനീസ് താരം മത്സരം പിടിച്ചത്. സ്‌കോര്‍: 12-21, 21-17, 21-12.

പുരുഷ സിംഗിൾസിലെ ആദ്യ റൗണ്ടില്‍ സീഡ് ചെയ്യപ്പെടാത്ത ജപ്പാന്‍റെ കെന്‍റ് നിഷിമോട്ടോയാണ് ശ്രീകാന്തിനെ തോല്‍പ്പിച്ചത്. 42 മിനിട്ട് മാത്രം നീണ്ടു നിന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കായിരുന്നു ജപ്പാന്‍ താരത്തിന്‍റെ വിജയം. സ്‌കോര്‍: 21-19, 21-14.

ABOUT THE AUTHOR

...view details