കേരളം

kerala

ETV Bharat / sports

ഫ്രീകിക്ക് ഗോളാക്കി, പിന്നാലെ റോണോ സ്‌റ്റൈലില്‍ ആഘോഷം ; സ്‌കൂളിലും സാമൂഹമാധ്യമങ്ങളിലും താരമായി ഫിദ - malappuram student cristiano ronaldo celebration

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരൂർക്കാട് എ എം എച്ച് എസ് സ്‌കൂളില്‍ സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെയുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്

ഫിദ  ഫിദ വൈറല്‍ വീഡിയോ  മലപ്പുറം സ്വദേശി ഫിദ ഫാത്തിമ  തിരൂർക്കാട് എ എം എച്ച് എസ്  malappuram student cristiano ronaldo celebration  cristiano ronaldo celebration
ഫ്രീകിക്ക് ഗോളാക്കി, പിന്നാലെ റോണോ സ്‌റ്റൈലില്‍ ആഘോഷം; സ്‌കൂളിലും സാമൂഹമാധ്യമങ്ങളിലും താരമായി ഫിദ

By

Published : Aug 19, 2022, 9:53 PM IST

മലപ്പുറം :അത്യുഗ്രന്‍ ഫ്രീകിക്കിലൂടെ എതിര്‍വലയില്‍ പന്തെത്തിച്ച ശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഘോഷം അനുകരിച്ച് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് മലപ്പുറം സ്വദേശി ഫിദ ഫാത്തിമ. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്‌കൂളില്‍ സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് തരംഗമായ ഗോളും, ആഘോഷവും നടന്നത്. ഫിദയുടെ വീഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ടതും പങ്കിട്ടതും.

മലപ്പുറം തിരൂര്‍ക്കാട് അരിപ്ര സ്വദേശിനിയായ ഫിദ ഫാത്തിമ തിരൂർക്കാട് എ.എം.എച്ച്.എസ്.സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. വീഡിയോ ഇങ്ങനെയൊന്നും വൈറൽ ആകുമെന്ന് കരുതിയിരുന്നില്ല.വളരെയധികം സന്തോഷമുണ്ടെന്നും ഫിദ ഫാത്തിമ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍ ആഘോഷം അനുകരിച്ച് താരമായി ഫിദ ഫാത്തിമ

പഠനത്തോടൊപ്പം തന്നെയാണ് ഞാൻ ഉൾപ്പെടുന്ന സ്‌കൂളിലെ ഒരു കൂട്ടം പെൺകുട്ടികൾ ഫുട്‌ബോൾ കളിക്കാനും പരിശീലനം നേടാനും സമയം കണ്ടെത്തുന്നത്. പെൺകുട്ടികൾ ഫുട്ബോൾ കളിക്കുമ്പോൾ നിരവധി പ്രതിസന്ധികൾ ഞങ്ങള്‍ക്ക് മുന്നിലുണ്ട്. സ്‌കൂള്‍ അധികൃതരുടെയും, രക്ഷിതാക്കളുടെയും പിന്തുണ നല്‍കുന്ന ആത്മ വിശ്വാസം വളരെ വലുതാണെന്നും ഫിദ പറഞ്ഞു.

തിരൂർക്കാട് എ.എം. എച്ച്.എസില്‍ സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ വര്‍ഷം മുതലാണ് പെണ്‍കുട്ടികള്‍ക്കും ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ചത്. കായികാധ്യാപകരായ സി.എച്ച് ജാഫർ, ഷമീൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. മികച്ച പിന്തുണയാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും അതുകൊണ്ട് ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ട് പോകാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും സ്‌കൂളിലെ കായിക അധ്യാപകര്‍ അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details