ചെന്നൈ : കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പണിൽ വെള്ളി മെഡൽ നേടി വേദാന്ത് മാധവൻ. തെന്നിന്ത്യന്‍ നടന്‍ മാധവന്‍റെ മകനാണ് വേദാന്ത്. മകന്‍ വെള്ളി മെഡൽ സ്വീകരിക്കുന്നതിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് മാധവൻ തന്നെയാണ് നേട്ടത്തെക്കുറിച്ച് അറിയിച്ചത്. വിജയത്തിൽ സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ശ്രമങ്ങൾക്ക് മാധവൻ നന്ദി പറഞ്ഞു.
ഡാനിഷ് ഓപ്പണ്‍ നീന്തൽ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി വേദാന്ത് മാധവന്‍ - വേദാന്ത് മാധവൻ നീന്തൽ താരം
കഴിഞ്ഞ വർഷം ബെംഗളൂരുവിൽ നടന്ന 47-ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിലും വേദാന്ത് നിരവധി മെഡലുകൾ സ്വന്തമാക്കിയിരുന്നു
'കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പണിൽ വേദാന്ത് മാധവൻ ഇന്ത്യക്കായി വെള്ളി നേടി. പ്രദീപ് സർ, സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, നിങ്ങളുടെ എല്ലാ ശ്രമങ്ങൾക്കും നന്ദി. ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. മാധവൻ ഇൻസ്റ്റയിൽ കുറിച്ചു. നടി ശിൽപ്പ ഷെട്ടിയും മാധവന്‍റെ പോസ്റ്റിൽ വേദാന്തിന് അഭിനന്ദനവുമായെത്തി.
നേരത്തെ ബെംഗളൂരുവിൽ നടന്ന 47-ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 16 കാരനായ വേദാന്ത് നാല് വെള്ളി മെഡലുകളും മൂന്ന് വെങ്കലവും നേടിയിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന ലാത്വിയൻ ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പില്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു.