ലണ്ടൻ:ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ബെന്‍ഫിക്കയോട് 3-3 ന്റെ സമനില വഴങ്ങിയെങ്കിലും സെമിയിൽ കടന്ന് ലിവര്‍പൂൾ. ആദ്യപാദ ക്വാര്‍ട്ടറിലെ വിജയത്തിന്റെ മുൻതൂക്കത്തിൽ ഇരുപാദങ്ങളിലുമായി 6-4 ന്റെ ജയത്തോടെയാണ് അവസാന നാലിൽ ഇടം ഉറപ്പാക്കിയത്. ആദ്യപാദത്തില്‍ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം.
രണ്ടാം പാദത്തില്‍ ആന്‍ഫീല്‍ഡില്‍ ലിവര്പൂളാണാദ്യം ഗോൾ നേടിയത്. 21-ാം മിനിറ്റില്‍ ഇബ്രഹീം കൊനാറ്റയുടെ വകയായിരുന്നു ഗോള്‍. 32ാം മിനുട്ടില്‍ ഗോണ്‍സാലോ റാമോസ് ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ റോബര്‍ട്ട് ഫിര്‍മീഞ്ഞോയുടെ ഇരട്ട ഗോളില്‍ ലിവര്‍പൂള്‍ വീണ്ടു ലീഡ് നേടിയെങ്കിലും അത് നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.