ബർമിങ്ഹാം : പോർച്ചുഗീസ് യുവതാരം ഫാബിയോ കാർവാലോയെ ടീമിലെത്തിച്ച് ലിവർപൂൾ. ലിവർപൂളും ഫാബിയോയുടെ ടീമായ ഫുൾഹാമും തമ്മിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. യുവതാരം 2027 വരെയുള്ള കരാർ ലിവർപൂളിൽ ഒപ്പുവച്ചു. 19കാരനായ താരത്തിനായി നേരത്തേ തന്നെ ലിവർപൂൾ രംഗത്ത് ഉണ്ടായിരുന്നു.
യുവതാരം ഫാബിയോ കാർവാലോ ലിവർപൂളിൽ ; ബൗബക്കർ കമാറ ആസ്‌റ്റൺ വില്ലയ്‌ക്കൊപ്പം - യുവതാരം ഫാബിയോ കാർവാലോ ലിവർപുളിൽ
വിങ്ങറും അറ്റാക്കിംഗ് മിഡ്‌ഫീൽഡറുമായ കാർവാലോ ഇതിനകം തന്നെ പോർച്ചുഗലിന്‍റെ അണ്ടർ 21 ടീമിനായി കളിച്ചിട്ടുണ്ട്
ബൗബക്കർ കമാറ ആസ്‌റ്റൺ വില്ലയിൽ ; ഒളിംപിക് മാഴ്‌സെയുടെ ഡിഫൻസീവ് മിഡ്‌ഫീൽഡറായ ബൗബക്കർ കമാറ ഈ സീസൺ അവസാനത്തോടെ പ്രമിയർ ലീഗ് ക്ലബ്ബായ ആസ്‌റ്റൺ വില്ലയിൽ ചേരും. ഫ്രീ ട്രാൻസ്‌ഫറിലെത്തുന്ന യുവതാരം 2027 വരെയുള്ള അഞ്ചുവർഷത്തെ കരാറാണ് ഒപ്പുവച്ചത്. വരാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങൾക്കായി ഫ്രഞ്ച് സീനിയർ സ്ക്വാഡിൽ ഉൾപ്പെട്ട താരമാണ് കമാറ.
യൂറോപ്യൻ ഫുട്‌ബോളിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന യുവപ്രതിഭകളിൽ ഒരാളെ സ്വന്തമാക്കാൻ കഴിഞ്ഞതിൽ സന്തുഷ്‌ടനാണെന്നാണ് വില്ല മാനേജർ സ്റ്റീവൻ ജെറാർഡ് പറഞ്ഞത്. ലീഗ് വണ്ണിൽ മാഴ്‌സെയെ രണ്ടാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് 22 കാരനായ കമാറ. മാഴ്സെയുടെ യുവനിരയിലൂടെ വന്ന കമാര, ടീമിനായി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.