പാരിസ്:ലോകകപ്പ് നേട്ടം ഉള്‍പ്പെട്ട ലയണല്‍ മെസിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രകടനങ്ങള്‍ക്ക് മാറ്റുകൂട്ടി ഫിഫയുടെ പുരസ്‌കാര തിളക്കവും. 2022ലെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള 'ഫിഫ ദി ബെസ്റ്റ്' പുരസ്‌കാരത്തിനാണ് അര്‍ജന്‍റൈന്‍ നായകന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഫ്രാന്‍സ് താരങ്ങളായ കിലിയന്‍ എംബാപ്പെ, കരീം ബെന്‍സേമ എന്നിവരെ വോട്ടെടുപ്പില്‍ മറികടന്നാണ് മെസിയുടെ നേട്ടം.
മെസി ഇത് രണ്ടാം തവണയാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. നേരത്തെ 2019ല്‍ ആയിരുന്നു അര്‍ജന്‍റീനന്‍ നായകന്‍റെ ആദ്യത്തെ നേട്ടം. ഖത്തര്‍ ലോകകപ്പിലെ മിന്നും പ്രകടനമാണ് ഇത്തവണ 35-കാരനായ മെസിയെ ഫിഫ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ഖത്തര്‍ ലോകകപ്പില്‍ 7 ഗോളടിച്ച മെസി മൂന്നെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്‌തിരുന്നു. സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയ അര്‍ജന്‍റീനയെ കിരീടത്തിലേക്കെത്തിച്ചത് മെസിയുടെ നായക മികവ് കൂടിയാണ്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിനും മെസി നേരത്തെ അര്‍ഹനായിരുന്നു.