കേരളം

kerala

ETV Bharat / sports

പെലെയ്‌ക്കും മറഡോണയ്‌ക്കും ഒപ്പം മെസിയും; കോണ്‍മബോള്‍ മ്യൂസിയത്തില്‍ അര്‍ജന്‍റൈന്‍ നായകന്‍റെ പ്രതിമ - ഖത്തര്‍ ലോകകപ്പ്

കോണ്‍മബോള്‍ മ്യൂസിയത്തില്‍ അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയുടെ പ്രതിമ സ്ഥാപിച്ചു. ഏറെ സ്നേഹം ലഭിക്കുന്നതില്‍ സന്തോഷമെന്ന് താരം.

CONMEBOL museum  CONMEBOL  Lionel Messi s statue  Lionel Messi  Pele  Diego Maradona  ലയണല്‍ മെസി  കോണ്‍മബോള്‍  കോണ്‍മബോള്‍ മ്യൂസിയം  പെലെ  ഡീഗോ മറഡോണ  ഖത്തര്‍ ലോകകപ്പ്  qatar world cup
പെലെയ്‌ക്കും മറഡോണയ്‌ക്കും ഒപ്പം ഇനി മെസിയും

By

Published : Mar 28, 2023, 1:03 PM IST

ബ്യൂണസ് ഐറിസ്:ഫിഫ ലോകകപ്പില്‍ വീണ്ടുമൊരു കിരിടത്തിനായുള്ള അര്‍ജന്‍റീനയുടെ ഏറെ നാൾ നീണ്ട കാത്തിരിപ്പാണ് ലയണല്‍ മെസിയും സംഘവും ഖത്തറില്‍ അവസാനിപ്പിച്ചത്. കളിച്ചും കളിപ്പിച്ചിച്ചും അര്‍ജന്‍റീനയെ മുന്നില്‍ നിന്നും നയിച്ച മെസി എന്ന ഇതിഹാസ താരത്തിന്‍റെ ചിറകിലേറിയായിരുന്നു അര്‍ജന്‍റീന ഖത്തറില്‍ കിരീടം ഉയര്‍ത്തിയത്. ഫുട്‌ബോളറെന്ന നിലയില്‍ പൂര്‍ണതയിലേക്ക് ഉയര്‍ന്ന താരത്തെ വാഴ്‌ത്തിപ്പാടുകയാണിപ്പോള്‍ ലോകം.

ഇതിന് പിന്നാലെ 35കാരനായ മെസിയെ ആദരിച്ചിരിക്കുകയാണ് കോണ്‍മബോള്‍ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ. ഇതിന്‍റെ ഭാഗമായി കോണ്‍മബോള്‍ മ്യൂസിയത്തില്‍ മെസിയുടെ ഒരു പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിരിക്കുകയാണ് സംഘടന. ഫിഫ ലോകകപ്പുമായി നില്‍ക്കുന്ന മെസിയുടെ പ്രതിമാണ് മ്യൂസിയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

ലാറ്റിനമേരിക്കാന്‍ ഇതിഹാസ താരങ്ങളായ പെലെയ്ക്കും ഡീഗോ മറഡോണയ്ക്കും ഒപ്പമാണ് മെസിയുടെ പ്രതിമയുടെ സ്ഥാനം. ഏറെ സ്നേഹം ലഭിക്കുന്നതായും വളരെ സവിശേഷവും മനോഹരവുമായ ഒരു നിമിഷത്തിലാണ് ജീവിക്കുന്നതെന്നും പരിപാടിക്കിടെ ലയണല്‍ മെസി പ്രതികരിച്ചു. ഒരു ദക്ഷിണ അമേരിക്കൻ ടീമിന് വീണ്ടും ലോകകപ്പ് നേടാനുള്ള സമയമാണിതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഈ ആഴ്ച ആദ്യം, അർജന്‍റീന അവരുടെ പരിശീലന കേന്ദ്രത്തിന് മെസിയുടെ പേര് നല്‍കിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനോടുള്ള ആദരസൂചകമായി ബ്യൂണസ് ഐറിസിലെ കാസ ഡി എസീസ ഇനി ലയണൽ ആന്ദ്രെ മെസി എന്നറിയപ്പെടുമെന്ന് അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയ ട്വീറ്ററിലൂടെയാണ് അറിയിച്ചത്.

ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചായിരുന്നു ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീന കിരീടം ഉയര്‍ത്തിയത്. ഇതോടെ കാല്‍പ്പന്തിന്‍റെ വിശ്വവേദിയില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള രാജ്യത്തിന്‍റെ 36 വര്‍ഷത്തെ കാത്തിരിപ്പാണ് അവസാനിച്ചത്. അങ്ങേയറ്റം ആവേശം നിറഞ്ഞ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടിലാണ് തുടര്‍ച്ചയായ രണ്ടാം കിരീടം തേടിയെത്തിയ ഫ്രാന്‍സ് അര്‍ജന്‍റീനയോട് തോല്‍വി സമ്മതിച്ചത്.

നിശ്ചിത സമയത്തും അധിക സമയത്തും ഇരും സംഘവും സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനായിരുന്നു അര്‍ജന്‍റൈന്‍ വിജയം. അര്‍ജന്‍റീനയ്‌ക്കായി കിക്കെടുത്ത ലയണല്‍ മെസി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരെഡസ്, മോണ്ടിയാല്‍ എന്നിവര്‍ വലകുലുക്കി. ഫ്രാന്‍സിനായി കിക്കെടുത്ത കിലിയന്‍ എംബാപ്പെ, കൊലോ മുവാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിങ്‌സ്‌ലി കോമനും ഔറേലിയന്‍ ചൗമേനിയ്‌ക്കും പിഴയ്‌ക്കുകയായിരുന്നു.

ടൂര്‍ണമെന്‍റിലെ മികച്ച താരമായും മെസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോകകപ്പിന് ശേഷമുള്ള തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയം പിടിക്കാന്‍ അര്‍ജന്‍റീനയ്‌ക്ക് കഴിഞ്ഞിരുന്നു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ പനാമയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് മെസിയും സംഘവും കീഴടക്കിയത്. ഈ മത്സരത്തിന് സാക്ഷിയാവാന്‍ ബ്യൂണസ് ഐറിസിലെ മൊനുമെന്‍റൽ സ്റ്റേഡിയത്തിൽ 83,000 ആരാധകരെത്തിയിരുന്നു. മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ തിയാഗോ അല്‍മാഡയും മെസിയുമായിരുന്നു ആൽബിസെലെസ്‌റ്റെകള്‍ക്കായി ഗോളടിച്ചത്.

ALSO READ:മനം മടുത്ത് കബഡിയിലേക്ക്; ഇടിക്കൂട്ടില്‍ ലോക ചാമ്പ്യന്‍ സവീറ്റി ബൂറയ്‌ക്ക് ഇത് രണ്ടാം അധ്യായം

ABOUT THE AUTHOR

...view details