വാര്‍സോ: ജീവിതത്തില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടി ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ്. വെനസ്വേലയുടെ ഫെന്‍സര്‍ റുബന്‍ ലിമ്പാര്‍ഡോ ഗാസ്‌കോയാണ് ദുര്‍ഘടമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നത്. എട്ട് വര്‍ഷം മുമ്പ് നടന്ന ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ ലിമ്പാര്‍ഡോ ഇന്ന് ജീവിത ചക്രം ചലിപ്പിക്കാന്‍ സൈക്കിളില്‍ ഭക്ഷണ പൊതികള്‍ വില്‍ക്കുകയാണ്. യുബര്‍ ഇറ്റ്സിന്‍റെ ഭക്ഷണ പൊതികളുമായി പോളണ്ടിലെ തെരുവുകളില്‍ അലഞ്ഞാണ് ഒളിമ്പിക്‌സിലെ ഈ സുവര്‍ണ താരകം ഉപജീവനത്തിന് വഴി കണ്ടെത്തുന്നത്.
ജീവിതത്തിലെ കയ്‌പേറിയ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും ഫെന്‍സിങ്ങിനോടുള്ള ലിമ്പാര്‍ഡോയുടെ പ്രണയം ഇനിയും അവസാനിച്ചിട്ടില്ല. ടോക്കിയോ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിലാണ് ഈ 35 കാരന്‍. ഒളിമ്പിക് വേദികളില്‍ തിളങ്ങാനുള്ള കഠിനമായ പരിശീലനത്തിനിടയിലാണ് ജീവതം മുന്നേട്ട് നീക്കാനുള്ള ഈ പെടാപ്പാട്. കഴിഞ്ഞ ആഴ്‌ചയാണ് ഫെന്‍സിങ്ങ് റിങ്ങിന് പുറത്ത് ജീവിതത്തില്‍ നടത്തുന്ന പോരാട്ടങ്ങള്‍ ലിമ്പാര്‍ഡോ സാമൂഹ്യമാധ്യമത്തിലൂടെ ലോകത്തിന് മുന്നില്‍ പങ്കുവെച്ചത്.