കേരളം

kerala

ETV Bharat / sports

ലൂയിസ് ഹാമില്‍ടണ് കൊവിഡ്

ബഹ്‌റൈനില്‍ സാഖിര്‍ ഗ്രാൻഡ് പ്രിക്‌സ് നടക്കാനിരിക്കെയാണ് മെഴ്‌സിഡസ് താരത്തിന് രോഗബാധ.

Lewis Hamilton covid  Lewis Hamilton covid positive  ലൂയിസ് ഹാമില്‍ടണ് കൊവിഡ്  covid latest news  f1 latest news  സാഖിര്‍ ഗ്രാൻഡ് പ്രിക്‌സ്  കൊവിഡ് വാര്‍ത്തകള്‍
ലൂയിസ് ഹാമില്‍ടണ് കൊവിഡ്

By

Published : Dec 1, 2020, 6:19 PM IST

ലണ്ടൻ :ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമില്‍ടണ് കൊവിഡ് സ്ഥിരീകരിച്ചു. അടുത്തയാഴ്‌ച ബഹ്‌റൈനില്‍ സാഖിര്‍ ഗ്രാൻഡ് പ്രിക്‌‌സ് നടക്കാനിരിക്കെയാണ് മെഴ്‌സിഡസ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മെഴ്‌സിഡസ് അധികൃതരാണ് രോഗവിവരം പുറത്തുവിട്ടിരിക്കുന്നത്. സാഖിര്‍ ഗ്രാൻഡ് പിക്‌സില്‍ ഹാമില്‍ടണ്‍ മത്സരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്‌ച മൂന്ന് തവണ ഹാമില്‍ടണിനെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു. അപ്പോഴെല്ലാം ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ തിങ്കളാഴ്‌ച രാവിലെ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടപ്പോള്‍ വീണ്ടും ഹാമില്‍ട്ടണിനെ പരിശോധനയ്‌ക്ക് വിധേയനാക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഹാമില്‍ടണിനെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ചെറിയ രോഗലക്ഷണങ്ങള്‍ക്ക് പുറമെ ഹാമില്‍ടണ് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും മെഴ്‌സിഡസ് അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details