ന്യൂഡൽഹി: ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന താരങ്ങളോട് സമ്മർദം ഒഴിവാക്കരുതെന്നും അത് ആസ്വദിക്കണമെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ടോക്കിയോയിലേക്ക് പുറപ്പെട്ട 26 അംഗ അത്‌ലറ്റിക്സ് താരങ്ങൾക്കുള്ള യാത്രയയപ്പ് ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കായിക രംഗത്ത് വിജയവും തോൽവിയും സാധാരണമാണെന്നാണ് സാധാരണ പറയാറുള്ളത്. എന്നാൽ തോൽവി നിങ്ങളുടെ എതിരാളിക്കും വിജയം നിങ്ങൾക്കുമായിരിക്കണം. നിങ്ങൾ മെഡൽ ലക്ഷ്യം വെച്ചാണ് പോകേണ്ടത്', സച്ചിൻ പറഞ്ഞു.
'മെച്ചപ്പെട്ട പ്രകടനം കാരണം ജനങ്ങളിൽ നിങ്ങളുടെ പ്രതീക്ഷ വർധിച്ചിരിക്കുകയാണ്. അത് ഒരു നല്ല കാര്യമാണ്. ജനങ്ങളിൽ നിന്നുള്ള സമ്മർദ്ദവും പ്രതീക്ഷയും പോസിറ്റീവ് എനർജിയിലേക്ക് മാറ്റണം. അതാണ് ഒരു താരത്തിന്‍റെ ഏറ്റവും വലിയ വിജയമെന്നും സച്ചിൻ പറഞ്ഞു.