പാരിസ്: ലീഗ് വണ്ണിൽ അവസാന നിമിഷം പിടിച്ചെടുത്ത വിജയത്തിലൂടെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ച് പിഎസ്‌ജി. പുലർച്ചെ നടന്ന മത്സരത്തിൽ റെന്നസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പിഎസ്‌ജി തകർത്തത്. സമനില ഉറപ്പിച്ച മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ കെലിയൻ എംബാപ്പെ നേടിയ ഗോളാണ് പിഎസ്‌ജിക്ക് വിജയം സമ്മാനിച്ചത്.
പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ അധിക സമയത്തിന്‍റെ മൂന്നാം മിനിട്ടിൽ ലയണൽ മെസിയുടെ അസിസ്റ്റിൽ നിന്നാണ് എംബാപ്പ ഗോൾ നേടിയത്. വിജയത്തോടെ 24 മത്സരങ്ങളിൽ നിന്ന് 59 പോയിന്‍റുമായി ലീഗ് വണ്ണിലെ ഈ സീസണിലെ കിരീടം പിഎസ്‌ജി ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.